വെ​ള്ളാ​ങ്ക​ല്ലൂ​രിൽ ര​ണ്ട് ക്യാ​ന്പു​ക​ൾ നി​ർ​ത്തി
Thursday, August 15, 2019 12:29 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ല് ക്യാ​ന്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ര​ണ്ടെ​ണ്ണം നി​ർ​ത്തി.
മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള മു​സാ​ഫ​രി​ക്കു​ന്നി​ൽ മ​ഴ​യു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പ് ര​ണ്ടു​ദി​വ​സം കൂ​ടി തു​ട​രും. മൂ​ന്ന് വീ​ട്ടു​കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ത്തെ മ​റ്റു പ​ല വീ​ട്ടു​കാ​രും ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. വ​ള്ളി​വ​ട്ടം ഗ​വ. യു​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പി​ൽ നാ​ല് കു​ടും​ബ​ങ്ങ​ൾ ഉ​ണ്ട്.
വീ​ടി​നു​ള്ളി​ൽ ക​യ​റി​യ ചെ​ളി നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ മാ​റാ​ത്ത​ത്. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക്യാ​ന്പു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്കു മാ​റി​ത്തു​ട​ങ്ങി. എ​ങ്കി​ലും മ​ഴ​യു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പൂ​ർ​ണ​മാ​യും ക്യാ​ന്പ് അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല.