സു​ര​ക്ഷി​ത​ര​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം: ബെ​ന്നി ബ​ഹ​നാൻ
Thursday, August 15, 2019 12:29 AM IST
ക​രൂ​പ്പ​ട​ന്ന: മ​ണ്ണി​ടി​ഞ്ഞ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന മു​സാ​ഫ​രി​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ ഏ​ഴു കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നു ബെ​ന്നി ബ​ഹ​നാ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് റ​വ​ന്യു അ​ധി​കൃ​ത​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഏ​ഴു കു​ടും​ബ​ങ്ങ​ൾ​ക്കും വേ​റെ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സു​മ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​എം. ജ​മീ​ല എ​ന്നി​വ​രോ​ട് എം​പി ആ​വ​ശ്യ​പ്പെ​ട്ട​ത്.
അ​പ​ക​ട​ ഭീ​ഷ​ണി​യു​ള്ള വീ​ടു​ക​ൾ ക​ണ്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. വെ​ള്ളാ​ങ്ക​ല്ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന, പ​ഞ്ചാ​യ​ത്ത് അം​ഗം സു​ലേ​ഖ അ​ബ്ദു​ള്ള​ക്കു​ട്ടി, ആ​മി​നാ​ബി എ​ന്നി​വ​രും എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.