കെഎ​ൽഡിസി ക​നാ​ലി​ലെ ചീപ്പു​ക​ൾ അ​ട​യ്ക്ക​ണ​ം; ചേ​ലൂ​ർ പൂ​ച്ച​ക്കു​ള​ത്ത് നാ​ട്ടു​കാർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Thursday, August 15, 2019 12:27 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 101.4 മി​ല്ലി മീ​റ്റ​ർ മ​ഴ ഇ​ന്ന​ലെ രാ​വി​ലെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഹ​രി​പു​രം കെഎ​ൽഡിസി ക​നാ​ലി​ൽ നി​ന്നു​ള്ള വെ​ള്ളം ബ​ണ്ട് ക​വി​ഞ്ഞും ചീ​പ്പു​ക​ൾ വ​ഴി​യും ഒ​ഴു​കു​ന്ന​തി​നെത്തുട​ർ​ന്ന് ചേ​ലൂ​ർ പൂ​ച്ച​ക്കു​ളം മു​ത​ൽ കാ​ക്കാ​ത്തു​രു​ത്തി വ​രെ​യു​ള്ള റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് ചെ​റുവാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കാ​ൻ പ​റ്റാ​ത്ത​നി​ല​യി​ൽ ത​ട​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.
കെഎ​ൽഡിസി ബ​ണ്ടി​ൽ ചോ​ർ​ച്ച​യു​ള്ള ചീ​പ്പു​ക​ൾ അ​ടി​യ​ന്തര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചേ​ലൂ​രി​ൽ നാ​ട്ടു​കാർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ബ​ണ്ടി​ൽ ചോ​ർ​ച്ച​യു​ള്ള ചീ​പ്പു​ക​ൾ ഉ​ട​ന​ടി അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഈ ​മേ​ഖ​ല പൂ​ർ​ണമാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​കുമെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ
പ​റ​ഞ്ഞു.
എ​ന്നാ​ൽ, ചീ​പ്പു​ക​ൾ അ​ട​ച്ചാ​ൽ ബ​ണ്ടി​ലെ സ​മ്മ​ർ​ദംകൂ​ടി പ​ല​യി​ട​ത്തും ബ​ണ്ട് ത​ക​രാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​നു​ന​യി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞവ​ർ​ഷ​വും സ​മാ​ന രീ​തി​യി​ൽ ഇ​വി​ടെ വെ​ള്ളം ക​യ​റി​യി​രു​ന്നു.