പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽനി​ന്ന് ഒ​ഴി​ഞ്ഞുപോ​യ വെ​ള്ള​ക്കെ​ട്ട് വീ​ണ്ടും തി​രി​ച്ചുവ​ന്നു
Thursday, August 15, 2019 12:27 AM IST
ക​യ്പ​മം​ഗ​ലം: ക​നോ​ലി ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് പി​ന്നെ​യും ഉ​യ​ർ​ന്നു. നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്ന ക​നാ​ലി​ൽ ഒ​ര​ടി​യോ​ള​മാ​ണ് പി​ന്നെ​യും വെ​ള്ളം പൊ​ങ്ങി​യ​ത്. ഇ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽനി​ന്ന് ഒ​ഴി​ഞ്ഞുപോ​യ വെ​ള്ള​ക്കെ​ട്ട് വീ​ണ്ടും തി​രി​ച്ചുവ​ന്നു. എ​ട​ത്തി​രു​ത്തി, ക​യ്പ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളാ​ണ് ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. വെ​ള്ളം പൊ​ങ്ങു​ന്ന​തും ഒ​ഴു​ക്കി​ല്ലാ​ത്ത​തും കൂ​ടു​ത​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​രു​വ​ന്നൂ​ർ ഹ​രി​പു​രം താ​ണി​ശേ​രി കെഎൽ​ഡി​സി ബ​ണ്ട് പൊ​ട്ടി​യ​തും വെ​ള്ളം പൊ​ങ്ങാ​ൻ കാ​ര​ണ​മാ​യി. ഈ​സ്റ്റ് ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ന് കി​ഴ​ക്കുഭാ​ഗ​ത്തെ പ്ര​ദേ​ശ​ങ്ങ​ളാ​യ കോ​ഴി​ത്തു​ന്പ്, ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ്, മ​ധു​രം​പി​ള്ളി, ച​ളി​ങ്ങാ​ട് കൂ​നി​പ്പ​റ​ന്പ്, കാ​ക്കാ​ത്തു​രു​ത്തി, ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി കോ​ള​നി, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വെ​ള്ള​ത്തിന​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ മു​ഴു​വ​നും ക്യാ​ന്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളു​മാ​യി താ​മ​സി​ക്കു​ക​യാ​ണ്.
സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ആ​ശ​ങ്ക​യി​ലാ​ണ്. ക്യാ​ന്പു​ക​ളി​ൽനി​ന്ന് ഒ​ഴി​ഞ്ഞുപോ​യ​വ​രും തി​രി​കെ ക്യാ​ന്പു​ക​ളി​ലേ​യ്ക്കു തി​രി​കെ​യെ​ത്തു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
എ​ട​ത്തു​രു​ത്തി, ക​യ്പ​മം​ഗ​ലം, ചെ​ന്ത്രാ​പ്പി​ന്നി, പെ​രി​ഞ്ഞ​നം ഭാ​ഗ​ത്തെ 16 ക്യാ​ന്പു​ക​ളി​ലാ​യി 1877 ആ​ളു​ക​ളാ​ണ് ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്ന​ത്.