കൂ​ട​ൽ​മാ​ണി​ക്യം കൂ​ത്ത​ന്പ​ല​ത്തി​ൽ ശൂ​ർ​പ്പ​ണ​ഖാ​ങ്കം കൂ​ടി​യാ​ട്ടം
Thursday, August 15, 2019 12:27 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം കൂ​ത്ത​ന്പ​ല​ത്തി​ൽ ഗു​രു അ​മ്മ​ന്നൂ​ർ കു​ട്ട​ൻ​ചാ​ക്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശൂ​ർ​പ്പ​ണ​ഖാ​ങ്കം കൂ​ടി​യാ​ട്ടം നി​ർ​വ​ഹ​ണ​സ​ഹി​തം ന​ട​ന്നു. കൂ​ടി​യാ​ട്ട ആ​സ്വാ​ദ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട് 6.30നാ​ണ് കൂ​ടി​യാ​ട്ടം അ​ര​ങ്ങേ​റി​യ​ത്. പ​ഞ്ച​വ​ടി​യി​ലെ​ത്തു​ന്ന രാ​മ​ൻ ല​ക്ഷ്മ​ണ​ൻ നി​ർ​മി​ച്ച പ​ർ​ണ​ശാ​ല​യി​ൽ സീ​ത​യോ​ടു കൂ​ടി ഗോ​ദാ​വ​രീ ന​ദി​യി​ലെ ജ​ല​ക​ണ​ങ്ങ​ളി​ൽ ത​ട്ടി വ​രു​ന്ന മ​ന്ദ​വാ​യു ഏ​റ്റു സു​ഖ​മാ​യി​രി​ക്കു​ന്നു. പ​ഞ്ച​വ​ടി രാ​ക്ഷ​സ​ൻ​മാ​ർ നി​റ​ഞ്ഞ സ്ഥ​ല​മാ​ണെ​ന്ന​റി​ഞ്ഞ് വ​ള​രെ കൗ​തു​ക​ത്തോ​ടെ പ​ഞ്ച​വ​ടി​യി​ലെ​ത്തി​യി​ട്ടും രാ​ക്ഷ​സ​രെ ആ​രും ക​ണ്ടി​ല്ല മാ​ത്ര​മ​ല്ല അ​യോ​ധ്യയി​ലി​രി​ക്കു​ന്ന പോ​ലെ സ​ന്തോ​ഷ​മാ​ണ് എ​ന്ന് സീ​ത​യോ​ട് പ​റ​യു​ന്നു. തു​ട​ർ​ന്ന് നി​ത്യ​ക്രി​യ എ​ന്ന നൃ​ത്ത​വി​ശേ​ഷം അ​ഭി​ന​യി​ച്ച് കൂ​ടി​യാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്നു.
അ​മ്മ​ന്നൂ​ർ മാ​ധ​വ് ചാ​ക്യാ​ർ രാ​മ​നാ​യി അ​ര​ങ്ങ​ത്ത് വ​ന്നു. പി.​കെ. ഹ​രീ​ഷ് ന​ന്പ്യാ​ർ, പി. ​നേ​പ​ത്ഥ്യ, ജി​നേ​ഷ് ചാ​ക്യാ​ർ എ​ന്നി​വ​ർ മി​ഴാ​വി​ലും ഇ​ന്ദി​ര ന​ങ്ങ്യാ​ർ ​താ​ള​വും ക​ലാ​മ​ണ്ഡ​ലം സ​തീ​ശ​ൻ ചു​ട്ടി​യും നി​ർ​വ​ഹി​ച്ചു. ശൂ​ർ​പ്പ​ണ​ഖാ​ങ്കം കൂ​ടി​യാ​ട്ടം സ​ർ​വാ​ഭീ​ഷ്ട സി​ദ്ധി​ക്കാ​യി കൂ​ട​ൽ​മാ​ണി​ക്യ​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്.