ക​ടു​പ്പ​ശേരി പള്ളിയിൽ തിരുനാളും ഇ​ട​വ​ക കാ​ര്യാ​ല​യ​ം വെ​ഞ്ചരി​പ്പും ഇന്ന്
Thursday, August 15, 2019 12:27 AM IST
ക​ടു​പ്പ​ശേരി: തി​രു​ഹൃ​ദ​യ ദേ​വ​ാല​യ​ത്തി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ മ​ധ്യസ്ഥ തി​രു​നാ​ളും പ​രി​ശു​ദ്ധ ക​ന്യ​ക​ാമ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാരോ​പ​ണ തി​രു​നാ​ളും ഉൗ​ട്ടു നേ​ർ​ച്ച​യും ഇ​ട​വ​ക കാ​ര്യാ​ല​യ​ത്തി​ന്‍റെ വെ​ഞ്ചരി​പ്പും ഇന്നു നടക്കും.

രാ​വി​ലെ ഒന്പതിനു വൈ​ദി​ക​മ​ന്ദി​ര വെ​ഞ്ചരി​പ്പ്. തു​ട​ർ​ന്ന് തി​രു​നാൾ പാ​ട്ടു​കു​ർ​ബ​ാന. തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മിക​നാ​കും. തു​ട​ർ​ന്നു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നുശേ​ഷം ഉൗ​ട്ടുവെഞ്ചരി​പ്പ്.വൈ​കി​ട്ട് 5.30ന് ​മ​ത​ബോ​ധ​ന സാ​യ​ഹ്നം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്.