പെ​രു​ന്പു​ഴ​ത്തോ​ട് ക​രകവി​ഞ്ഞ് മ​ണ​ലൂ​ർ​ത്താ​ഴം ബ​ണ്ടി​ലൂ​ടെ മ​ണ​ലൂ​ർ​ത്താ​ഴം പ​ട​വി​ലേ​ക്ക്
Thursday, August 15, 2019 12:27 AM IST
കാ​ഞ്ഞാ​ണി: കാ​ഞ്ഞാ​ണി റൂ​ട്ടി​ലെ പെ​രു​ന്പു​ഴ റോ​ഡി​ൽ വെ​ള്ളം ക​യ​റി​ട്ടി​ല്ലെ​ങ്കി​ലും റോ​ഡ് ക​ട​ന്ന് പോ​കു​ന്ന പെ​രു​ന്പു​ഴ​ത്തോ​ട് ക​ര ക​വി​ഞ്ഞ് മ​ണ​ലൂ​ർ​ത്താ​ഴം ബ​ണ്ടി​ലൂ​ടെ മ​ണ​ലൂ​ർ​ത്താ​ഴം പ​ട​വി​ലേ​ക്ക് ഒ​ഴു​കു​ന്നു.

പെ​രു​ന്പു​ഴ ന​ടപ്പാ​ല​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തെ ബ​ണ്ടി​ലൂ​ടെ ക​രക​വി​ഞ്ഞ് ഇ​ന്ന​ലെ മു​ത​ൽ ഒ​ഴു​ക്കു​ന്ന​ത്.​ഇ​തി​നെത്തു​ട​ർ​ന്ന് പെ​രു​ന്പു​ഴ റോ​ഡി​ന്‍റെ വ​ട​ക്കു​ള്ള​മ​ണ​ലൂ​ർ​ത്ത​ഴം പ​ട​വി​ൽ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ ഉ​യ​ർ​ന്നു.​ഇ​വി​ടെ​ ക​ട​ൽ പോ​ലെ ഓ​ള​ങ്ങ​ൾ നി​റ​ഞ്ഞാ​ണ് പ​ട​വി​ലെ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​ത് . റോ​ഡി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തെ അ​ന്തി​ക്കാ​ട് കോ​ൾ​പ്പ​ട​വി​ലെ ജ​ല​നി​ര​പ്പ് റോ​ഡി​ന്‍റെ ന​ട​പ്പാ​ത ഭി​ത്തി വ​രെ ഉ​യ​ർ​ന്നു. ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട് മേ​ഖ​ല​ക​ളി​ലെ കോ​ൾ​പ്പ​ട​വു​ക​ളി​ലെ വെ​ള്ള​വും പെ​രു​ന്പു​ഴ പ​ടി​ഞ്ഞാ​റെ​പ്പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ചീ​പ്പി​ന്‍റെ മു​ക​ളി​ലൂ​ടെ മ​ണ​ലൂ​ർ​ത്താ​ഴം പ​ട​വി​ലേ​ക്ക് ശ​ക്ത​മാ​യി ഒ​ഴു​കു​ക​യാ​ണ്.​ഈ വെ​ള്ളം എ​ന​മ്മാ​വ് റ​ഗു​ലേ​റ്റ​ർ വ​ഴി ക​ട​ലി​ലേ​ക്കു​ള്ള എ​ന​മാ​വ് പു​ഴ​യി​ലാ​ണ് ചെ​ന്ന് ചേ​രു​ന്ന​ത്.

മ​ണ​ലൂ​ർ​ത്താ​ഴം, അ​ന്തി​ക്കാ​ട് പാ​ട​ശേ​ഖ​രം എ​ന്നി​വ​യോ​ട് ചേ​ർ​ന്നു​ള്ള പ​റ​ന്പു​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ഉ​യ​ർ​ന്നു.​കാ​ഞ്ഞാ​ണി​ക്കോ​താ​യി​പ്പാ​ലം ഭാ​ഗ​ത്തും റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.