വ​യ​നാ​ട്ടി​ലേ​ക്കു​ള്ള റി​ലീ​ഫ് വ​ണ്ടി പു​റ​പ്പെ​ട്ടു
Wednesday, August 14, 2019 1:05 AM IST
പാ​വ​റ​ട്ടി: സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും യു​വ​നാ​ളം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള റി​ലീ​ഫ് വ​ണ്ടി പു​റ​പ്പെ​ട്ടു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് ഒ​രു ലോ​റി നി​റ​യെ വ​സ്ത്ര​ങ്ങ​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യാ​ണ് വ​ണ്ടി യാ​ത്ര തി​രി​ച്ചി​ട്ടു​ള്ള​ത്. ആ​ശ്ര​മ ദേ​വാ​ല​യാ​ധി​പ​ൻ ഫാ. ​ജോ​സ് ചി​റ്റി​ല​പ്പി​ള്ളി റി​ലീ​ഫ് വ​ണ്ടി​യു​ടെ യാ​ത്ര ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.
യു​വ​നാ​ളം ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കാ​ക്ക​ശേ​രി അ​ധ്യ​ക്ഷ​നാ​യി. യു​വ​നാ​ളം ഭാ​ര​വാ​ഹി​ക​ളാ​യ സി.​ജെ. ഡെ​ന്നി, ജോ​സ​ഫ് പു​ത്തൂ​ർ, ജി​ജോ ചി​രി​യ​ൻ​ക​ണ്ട​ത്ത്, സെ​ബി പോ​ന്നൂ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പാ​വ​റ​ട്ടി​യി​ൽ നി​ന്നു​ള്ള യു​വ​നാ​ള​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ വ​ണ്ടി 17 നു ​വ​യ​നാ​ട്ടി​ലേ​ക്കു യാ​ത്ര​തി​രി​ക്കും.