ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ത​ളി​ക്കു​ളം ലി​ങ്ക് സെ​ന്‍റ​ർ വ​ല​പ്പാ​ട്നി​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, August 14, 2019 1:05 AM IST
തൃ​പ്ര​യാ​ർ: വേ​ദ​നി​ക്കു​ന്ന​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഒ​പ്പം നി​ൽ​ക്ക​ലാ​ണ് മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വി​ല​പ്പെ​ട്ട​തെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. ആൽഫ പാലിയറ്റീവ് കെയർ തളിക്കുളം ലിങ്ക് സെന്‍റർ വലപ്പാടു നിന്ന് ആരംഭിക്കുന്നതിന്‍റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി. വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​തോ​മ​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​ജെ. യ​ദു കൃ​ഷ്ണ, ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ മെ​ഡി​ക്ക​ൽ വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ ജോ​സ് ബാ​ബു, ഫി​നാ​ൻ​ഷ്യ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജി. ജോ​ഷി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ചീ​ഫ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​രേ​ഷ് ശ്രീ​ധ​ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​എ.​ഫി​റോ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഹ​ർ​ഷ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന്യൂ​റോ-​ഫി​സി​യോ തെ​റാ​പ്പി പ​രി​ച​ര​ണം ന​ൽ​കു​ന്ന ’പു​ന​ർ​ജ​നി ’ കേ​ന്ദ്ര​വും ഇ​തി​നോ​ട​ന്ത​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. കേ​ന്ദ്ര​ത്തി​ന്‍റെ ഫോ​ണ്‍: 919497713978.