തൃ​പ്ര​യാ​ർ - പ​ഴു​വി​ൽ - ചേ​ർ​പ്പ് റൂ​ട്ടി​ൽ മൂ​ന്നാം​ദി​നവും ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Wednesday, August 14, 2019 1:03 AM IST
പ​ഴു​വി​ൽ: തൃ​പ്ര​യാ​ർ - പ​ഴു​വി​ൽ - ചേ​ർ​പ്പ് റൂ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​വ​സ​വും ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​രു​വ​ന്നൂ​ർ പു​ഴ​യി​ലെ പു​ത്ത​ൻ​തോ​ടും കോ​ൾ​പ്പാ​ട​ങ്ങ​ളും ക​ര​ക​വി​ഞ്ഞ് റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ സാ​ധി​ക്കാ​തെ​യാ​യി.
ചി​റ​യ്ക്ക​ൽ, പാ​ല​ക്കു​ഴി, പ​ഴു​വി​ൽ പ​ള്ളി​ന​ട, മ​ങ്ങാ​ട്ട്പാ​ടം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത്. പ​ഴു​വി​ൽ ഭാ​ഗ​ത്തു​ള്ള​വ​ർ ചാ​ഴൂ​ർ റോ​ഡ്, ചെ​മ്മാ​പ്പി​ള്ളി, കി​ഴ​ക്കേ​ന​ട​വ​ഴി​യാ​ണ് തൃ​പ്ര​യാ​റി​ലെ​ത്തു​ന്ന​ത്.

ഏ​നാ​മാ​വ് - ഇ​ടി​യ​ഞ്ചി​റ
റെ​ഗു​ലേ​റ്റ​റു​ക​ൾ ന​വീ​ക​രി​ക്കു​ം: മ​ന്ത്രി

പാ​വ​റ​ട്ടി: ഏ​നാ​മാ​വി​ലും ഇ​ടി​യ​ഞ്ചി​റ​യി​ലു​മു​ള്ള റെ​ഗു​ലേ​റ്റ​റു​ക​ൾ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി യ​ന്ത്ര​വ​ത്ക​രി​ച്ച് ന​വീ​ക​രി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി അ​ഡ്വ. വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഏ​നാ​മാ​വ് റെ​ഗു​ലേ​റ്റ​റി​നു മു​ന്നി​ൽ ഫെ​യ്സ് ക​നാ​ലി​നു കു​റു​കെ​യു​ള്ള താ​ത്കാ​ലി​ക വ​ള​യം​കെ​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കേ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ജി​ല്ല​യു​ടെ​യോ, നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ​യോ പ​രി​പാ​ടി എ​ന്ന​തി​ലു​പ​രി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി എ​ന്നു ക​ണ്ടു​കൊ​ണ്ട് റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.