വ​സ്ത്ര​ങ്ങൾ ബാധിതർക്കു നല്കിയ ആ​ന്‍റോ​യെ അ​നു​മോ​ദി​ച്ചു
Wednesday, August 14, 2019 1:03 AM IST
ചാ​ല​ക്കു​ടി: ക​ട​യി​ൽ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന പ​കു​തി​യി​ലേ​റെ വ​സ്ത്ര​ങ്ങ​ളും മ​റ്റും ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ന​ല്കി​യ മാ​ർ​ക്ക​റ്റി​ലെ ഫാ​ഷ​ൻ ഫാ​ബ്രി​ക്സ് ഉ​ട​മ ആ​ന്‍റോ​യെ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു.
ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ഹാ​യം തേ​ടി ക​ട​യി​ൽ എ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ആ​ന്‍റോ ത​ന്‍റെ തു​ണി​ക്ക​ട​യി​ലെ തു​ണി​ത്ത​ര​ങ്ങ​ൾ പ​കു​തി​യി​ലേ​റെ ന​ൽ​കി​യ​ത്.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ച​ന്ദ്ര​ൻ കൊ​ള​ത്താ​പ്പി​ള്ളി, ബി​നു മ​ഞ്ഞ​ളി, റെ​യ്സ​ൻ ആ​ലു​ക്ക എ​ന്നി​വ​ർ ആന്‍റോയു​ടെ ക​ട​യി​ൽ എ​ത്തി​യാ​ണ് പൂ​ച്ചെ​ണ്ട് ന​ൽ​കി അ​നു​മോ​ദി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​ണ് ആ​ന്‍റോ.