വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ സ​ന്ദ​ർ​ശ​നം മാ​റ്റി
Wednesday, August 14, 2019 1:03 AM IST
കൊ​ട​ക​ര: എ​സ്എ​ൻഡി​പി യോ​ഗം കൊ​ട​ക​ര യൂ​ണി​യ​നി​ലെ ര​ണ്ട് ശാ​ഖ​ക​ളി​ൽ 17ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു.
4029-ാം ന​ന്പ​ർ ചെ​ട്ടി​ച്ചാ​ൽ ശാ​ഖ​യി​ൽ പു​തി​യ​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഓ​ഫീ​സി​ന്‍റെ​യും പ്രാ​ർ​ത്ഥ​നാ മ​ന്ദി​ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ഇ​ഞ്ച​ക്കു​ണ്ട് 3377-ാം ന​ന്പ​ർ ശാ​ഖ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ സ​മ​ർ​പ്പ​ണ ച​ട​ങ്ങു​മാ​ണ് മാ​റ്റി​വ​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ മ​ഴ​ക്കെ​ടു​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ് 17ന് ​ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച പ​രി​പാ​ടി​ക​ൾ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​യ​ത്.
പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് കൊ​ട​ക​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​ആ​ർ. ദി​നേ​ശ​ൻ അ​റി​യി​ച്ചു.