വെ​ള്ള​മി​റ​ങ്ങു​ന്നി​ല്ല; നി​ക​ത്തി​യ തോ​ടു​ക​ൾ നാ​ട്ടു​കാ​ർ തു​റ​ന്നു
Wednesday, August 14, 2019 1:03 AM IST
മാ​ള: ചാ​ല​ക്കു​ടി പു​ഴ​യി​ൽ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും പ​റ​ന്പു​ക​ളി​ൽ​നി​ന്നും വെ​ള്ളം ഇ​റ​ങ്ങാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ക​ത്തി​യ തോ​ടു​ക​ൾ നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്നു.
കൊ​ച്ചു​ക​ട​വി​ലാ​ണ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ വി​ധ​ത്തി​ൽ നി​ക​ത്ത​പ്പെ​ട്ട തോ​ടു​ക​ളും അ​വ​യി​ലേ​ക്കു​ള്ള ജ​ലാ​ഗ​മ​ന വ​ഴി​ക​ളും ജ​ന​ങ്ങ​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ തു​റ​ന്ന​ത്. പു​ഴ​യി​ൽ ജ​ല​വി​താ​നം കു​റ​ഞ്ഞി​ട്ടും കൊ​ച്ചു​ക​ട​വ് മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് കു​റ​യാ​തെ വ​ന്ന​തോ​ടെ കാ​ര​ണ​മ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ക​ലു​ങ്കു​ക​ളും തോ​ടു​ക​ളും അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​വി​ധം മ​ണ്ണി​ട്ട് നി​ക​ത്ത​പ്പെ​ട്ട​ത് ക​ണ്ടെ​ത്തി​യ​ത്.
എ​ര​വ​ത്തൂ​ർ മു​ത​ൽ കൊ​ച്ചു​ക​ട​വ് വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ വ​രു​ന്ന പ്ര​ധാ​ന റോ​ഡി​ൽ 12 ക​ലു​ങ്കു​ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം എ​ണ്ണ​ത്തി​ന്‍റെ​യും ഇ​രു​വ​ശ​ങ്ങ​ള​ട​ക്കം മ​ണ്ണി​ട്ട് നി​ക​ന്നു​പോ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​വ​യാ​ണ് ജ​ന​ങ്ങ​ൾ തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് ന​ന്നേ കു​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കേ​ശ​വ​ൻ​കു​ട്ടി, പ​ഞ്ചാ​യ​ത്തം​ഗം ടി.​എ.​ഷെ​മീ​ർ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​ആ​ർ.​അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തോ​ടു​ക​ൾ മ​ണ്ണു​നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി; ​യോ​ഗം ചേർന്നു
മേ​ലൂ​ർ: ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും വീ​ട് ക്ലി​നി​ംഗ് ന​ട​ത്തു​ന്ന​തി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ല​വ​ർ​ഷ കെ​ടു​തി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന അ​ടി​യ​ന്തി​ര യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
നി​ല​വി​ൽ ര​ണ്ട് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ലാ​യി 228 പേ​ർ ക്യാ​ന്പു​ക​ളി​ലു​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 203 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.​മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് 1,13 വാ​ർ​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ട​ത്തി​യി​ട്ടു​ണ്ട് . ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും വീ​ട് ക്ലി​നി​ംഗ് ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.​കി​ണ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​നും ഹെ​ൽ​ത്ത് അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.​ ഇ​നി ഒ​രു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ അ​ത് നേ​രി​ടാ​നു​ള്ള മു​ൻ​ക​രു​ത​ൽ ഉ​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.