തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി രേ​ഖ​ക​ൾ 26 മു​ത​ൽ പ​രി​ശോ​ധി​ക്കും
Wednesday, August 14, 2019 12:57 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭൂ​ര​ഹി​ത​ർ​ക്കും ഭ​വ​നര​ഹി​ത​ർ​ക്കും വീ​ടോ താ​മ​സ​സൗ​ക​ര്യ​മോ ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ രേ​ഖ​ക​ൾ ഈ ​മാ​സം 26 മു​ത​ൽ പ​രി​ശോ​ധി​ക്കും. അ​ർ​ഹ​രാ​യ​വ​ർ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ലും ഫോ​ട്ടോ കോ​പ്പി​യും സ​ഹി​തം ഓ​രോ വാ​ർ​ഡി​നും നി​ശ്ച​യി​ക്ക​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്ത​ണം.
ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ: റേ​ഷ​ൻ​കാ​ർ​ഡ്, ഭൂ​മി സം​ബ​ന്ധി​ച്ച് വില്ലേജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, റ​സി​ഡ​ൻ​ഷ്യ​ൽ സാ​ക്ഷ്യ​പ​ത്രം, വില്ലേജി​ൽ​നി​ന്നു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (കാ​ൻ​സ​ർ രോ​ഗി​ക​ൾ, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, ത​ള​ർ​ന്നു​കി​ട​ക്കു​ന്ന​വ​ർ, അ​ൽ​ഷി​മേ​ഴ്സ്, ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ).