ഇ​നി രാ​മ​നാ​മ​ജ​പ​മ​ന്ത്ര നാ​ളു​ക​ൾ, നാ​ല​ന്പ​ല​ങ്ങ​ൾ തൊ​ഴു​തു​വ​രാം
Wednesday, July 17, 2019 12:48 AM IST
നാ​ട് ഇ​നി ക​ർ​ക്കി​ട​ക പു​ണ്യ​ത്തി​ലേ​ക്ക്. ഇ​ന്ന് ക​ർ​ക്കി​ട​കം ഒ​ന്ന്. ഇ​രു​ട്ടി​ൽനി​ന്നും വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ക്കേ​ണ​മേ എ​ന്ന പ്രാ​ർ​ത്ഥ​ന​യോ​ടെ നാ​ടാ​യ നാ​ടെ​ങ്ങും ഇ​നി രാ​മാ​യ​ണ​പാ​രാ​യ​ണം കേ​ൾ​ക്കാം. രാ​മ​ല​ക്ഷ്മ​ണ​ൻ​മാ​രു​ടേ​യും ഭ​ര​ത​ശ​ത്രു​ഘ്ന​ൻ​മാ​രു​ടേ​യും സീ​താ​ദേ​വി​യു​ടേ​യും ഒ​പ്പം ആ​ഞ്ജ​നേ​യ​ന്‍റെ​യും നാ​മ​ങ്ങ​ൾ ഉ​രു​വി​ട്ട് ക​ർ​ക്കി​ട​ക​പു​ല​രി​ക​ളേ​യും സാ​യ​ന്ത​ന​ങ്ങ​ളേ​യും ഭ​ക്തി​സാ​ന്ദ്ര​മാ​ക്കു​ന്ന കേ​ര​ള​ക്ക​ര. പ​ഞ്ഞ​മാ​സ​മെ​ന്ന ദു​ഷ്പേ​ര് പ​ണ്ടെ​ങ്ങോ സ്വ​ന്ത​മാ​ക്കി​യ ക​ർ​ക്കി​ട​കം പ​ക്ഷേ രാ​മ​നാ​മം ഒ​രു മാ​സം മു​ഴു​വ​ൻ കേ​ൾ​ക്കാ​ൻ ഭാ​ഗ്യം ചെ​യ്ത പു​ണ്യ​മാ​സം കൂ​ടി​യാ​ണ്.
രാ​മ​നാ​മ​ജ​പ​ങ്ങ​ൾ പെ​യ്തി​റ​ങ്ങു​ന്ന ക​ർ​ക്കി​ട​ക​ത്തി​ൽ ശ്രീ​രാ​മ​ച​ന്ദ്രനും ല​ക്ഷ്മ​ണ​നും ഭ​ര​ത​നും ശ​ത്രു​ഘ്ന​നും വാ​ഴു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​രൊ​റ്റദി​വ​സം ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു മ​ഹാ​പു​ണ്യം. തൃ​പ്ര​യാ​റി​ൽ ശ്രീ​രാ​മ​ച​ന്ദ്ര​നേ​യും മൂ​ഴി​ക്കു​ള​ത്ത് ല​ക്ഷ്മ​ണ​നേ​യും കൂ​ട​ൽ​മാ​ണി​ക്യ​ത്തി​ൽ ഭ​ര​ത​നേ​യും പാ​യ​മ്മ​ലി​ൽ ശ​ത്രു​ഘ്ന​നേ​യും ക​ണ്ട് ക​ർ​ക്കി​ട​കമാ​സ​ത്തി​ൽ പു​ണ്യം നേ​ടാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തുനി​ന്നും കേ​ര​ള​ത്തി​നു പു​റ​ത്തുനി​ന്നു​മാ​യി എ​ത്തു​ക.
ദ​ശ​ര​ഥ പു​ത്ര​ൻ​മാ​ർ വാ​ഴു​ന്ന ഈ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​നി​യു​ള്ള നാ​ളു​ക​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യ

തി​ര​ക്കി​ന്‍റേതാവും.
തൃപ്രയാർ ക്ഷേത്രം
തൃ​പ്ര​യാ​ർ: ദ​ശ​ര​ഥ പു​ത്ര​ൻ​മാ​രി​ൽ മൂ​ത്ത​യാ​ൾ ശ്രീ​രാ​മ​ച​ന്ദ്ര​ൻ വാ​ഴു​ന്ന തൃ​പ്ര​യാ​ർ ക്ഷേ​ത്രം. നാ​ല​ന്പ​ല ദ​ർ​ശ​നം തു​ട​ങ്ങേ​ണ്ട​ത് ശ്രീ​രാ​മ​ച​ന്ദ്ര​നെ തൃ​പ്ര​യാ​റി​ൽ ക​ണ്ടു വ​ണ​ങ്ങി​യി​ട്ടാ​ണ്. അ​യ്യാ​യി​ര​ത്തി​ലേ​റെ ഭ​ക്ത​ർ​ക്കു മ​ഴ ന​ന​യാ​തെ ദ​ർ​ശ​ന​ത്തി​നാ​യി ക്യൂ ​നി​ൽ​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​നാ​യി സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ചു. സേ​വ​ന​ത്തി​നു പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ഫ​യ​ർ​ഫോ​ഴ്സും ഉ​ണ്ടാ​കും.
പു​ല​ർ​ച്ചെ 2.45 ന് ​മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്തെ ക്യൂ​വി​ൽ നി​ൽ​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. മൂ​ന്നി​നു ന​ടതു​റ​ക്കും. പു​ല​ർ​ച്ചെ 5.15 മു​ത​ൽ 6.15 വ​രെ എ​തൃ​ത്ത് പൂ​ജാസ​മ​യ​ത്തും 6.30 മു​ത​ൽ 7.15 വ​രെ പ​ന്തീ​ര​ടി​പൂ​ജ സ​മ​യ​ത്തും ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല. ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് ദ​ർ​ശ​നം. വൈ​കീ​ട്ട് 4.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെയും. സ്പെ​ഷൽ നെ​യ്പാ​യ​സം, ക​തി​ന​വെ​ടി, മീ​നൂ​ട്ട്, അ​വി​ൽനി​വേ​ദ്യം എ​ന്നി​വ പ്ര​ധാ​ന വ​ഴി​പാ​ടു​ക​ൾ.
തൃ​പ്ര​യാ​റി​ൽനി​ന്ന് 24 കി​ലോ​മീ​റ്റ​ർ ദു​രെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്രം. തൃ​പ്ര​യാ​ർ ക്ഷേ​ത്രം ഫോ​ണ്‍: 0487 2391375.
കൂടൽമാണിക്യം ക്ഷേത്രം
കൂ​ട​ൽ​മാ​ണി​ക്യം: ശ്രീ​രാ​മ​സ​ഹോ​ദ​ര​ൻ ഭ​ര​ത​ന്‍റെ ക്ഷേ​ത്രം. കി​ഴ​ക്കേ ഗോ​പു​ര​ന​ടയ്ക്കു തെ​ക്കു​ഭാ​ഗ​ത്ത് വി​ശാ​ല​മാ​യ ക്യൂ ​കോം​പ്ലക്സ് ഭ​ക്ത​ർ​ക്കു സൗ​ക​ര്യ​മാ​കും. ക്ഷേ​ത്ര​ത്തി​നു ചു​റ്റും പ​ന്ത​ലി​ട്ടി​ട്ടു​ണ്ട്. 2500 ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു മ​ഴ ന​ന​യാ​തെ വ​രി​യാ​യി നി​ൽ​ക്കാ​ൻ സാ​ധ്യ​മാ​കും. തു​ട​ർ​ന്നു കി​ഴ​ക്കേ ന​ട​യി​ലൂ​ടെ അ​ക​ത്തേ​ക്കു ക​ട​ന്നു ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം പ​ടി​ഞ്ഞാ​റെ വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങും. പി​ന്നീ​ട് കു​ലീ​പി​നീ തീ​ർ​ഥ​ക്കു​ളം വ​ലം​വ​ച്ചശേ​ഷം കി​ഴ​ക്കേന​ട​യി​ലെ​ത്തി ഗോ​പു​ര​ന​ട​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാം.
വെ​ളു​പ്പി​നു മൂ​ന്നി​നു ന​ട​തു​റ​ക്കും. 7.20 ന് ​എ​തൃ​ത്ത്പൂ​ജ​യ്ക്കു​ശേ​ഷം ന​ട അ​ട​ച്ച​ശേ​ഷം 8.20 ന് ​തു​റ​ക്കും. ഉ​ച്ച​യ്ക്ക് 11 ന് ​അ​ട​ച്ച് 11.30 ന് ​തു​റ​ക്കും. ഉ​ച്ച​യ്ക്ക് എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളും തൊ​ഴു​ത​തി​നു​ശേ​ഷ​മേ ന​ട അ​ട​യ്ക്കൂ. വൈ​കീ​ട്ട് അ​ഞ്ചി​നു തു​റ​ന്ന് 8.15 ന് ​ന​ട അ​ട​യ്ക്കും. ഏ​റ്റ​വും പ്ര​ധാ​ന വ​ഴി​പാ​ടാ​ണ് താ​മ​ര​മാ​ല, താ​മ​ര​പ്പൂ​വ്, നെ​യ് വി​ള​ക്ക്, പു​ഷ്പാ​ഞ്ജ​ലി, മീ​നൂ​ട്ട്, പ​റ എ​ന്നിവ. നെ​യ്പാ​യ​സം, വ​ഴു​ത​ന​ങ്ങ, അ​വി​ൽ എ​ന്നീ നി​വേ​ദ്യ​ങ്ങ​ളും പ്ര​ധാ​ന​മാ​ണ്.
കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം ഫോ​ണ്‍: 0480 2826631.
മൂഴിക്കുളം ക്ഷേത്രം
മൂ​ഴി​ക്കു​ളം: ല​ക്ഷ്മ​ണ പ്ര​തി​ഷ്ഠ​യു​ള്ള അ​പൂ​ർ​വം ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മൂ​ഴി​ക്കു​ളം ല​ക്ഷ്മ​ണ പെ​രു​മാ​ൾ സ്വാ​മി ക്ഷേ​ത്രം. മാ​ള​യി​ൽ വ​ന്ന് അ​ന്ന​മ​ന​ട, പൂ​വ്വ​ത്തു​ശേ​രി, കു​റു​മ​ശേ​രി വ​ഴി മൂ​ഴി​ക്കു​ള​ത്തെ​ത്തു​ന്ന​താ​ണ് എ​ളു​പ്പ​വ​ഴി. അ​ഷ്ട​മി​ച്ചി​റ​യി​ൽനി​ന്ന് ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് വൈ​ന്ത​ല വ​ഴി​യും മാ​ള​യി​ൽനി​ന്ന് വ​ലി​യ​പ​റ​ന്പി​ലെ​ത്തി വ​ല​ത്തോ​ട്ടുതി​രി​ഞ്ഞ് കു​ഴൂ​ർ, എ​ര​വ​ത്തൂ​ർ, കൊ​ച്ചു​ക​ട​വ് വ​ഴി​യും ക്ഷേ​ത്ര​ത്തി​ലെ​ത്താം.
നാ​ലാ​യി​രം പേ​ർ​ക്ക് മ​ഴ ന​ന​യാ​തെ നി​ൽ​ക്കാ​വു​ന്ന ന​ട​പ്പ​ന്ത​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വ​ഴി​പാ​ടു കൗ​ണ്ട​റു​ക​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ങ്ക​ൾ മു​ത​ൽ വെള്ളിവ​രെ പു​ല​ർ​ച്ചെ 4.30ന് ​ദ​ർ​ശ​ന​ത്തി​നാ​യി ന​ട​തു​റ​ക്കും. 12ന് ​ഉ​ച്ച​പൂ​ജ​യ്ക്കു ശേ​ഷം ഒ​രു മ​ണി​ക്ക് ന​ട​യ​ട​യ്ക്കും. വൈ​കീ​ട്ട് 4.30നാ​യി​രി​ക്കും ന​ട തു​റ​ക്കു​ക. രാ​ത്രി എ​ട്ടു​വ​രെ ദ​ർ​ശ​നം ന​ട​ത്താം. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണ് ന​ട​യ​ട​ക്കു​ക.
പാ​ൽ​പാ​യ​സ​മാ​ണ് പ്ര​ധാ​ന വ​ഴി​പാ​ട്. ഗ​ണ​പ​തി​ക്ക് ഒ​റ്റ​യ​പ്പം, ഉ​ണ്ണി​യ​പ്പം, അ​ര​വ​ണ, അ​വി​ൽനി​വേ​ദ്യം, ശാ​സ്താ​വി​ന് എ​ള്ളു​തി​രി, ജ​പി​ച്ച ച​ര​ട് എ​ന്നി​വ​യും ഇ​വി​ട​ത്തെ പ്ര​ധാ​ന വ​ഴി​പാ​ടു​ക​ൾത​ന്നെ.
പായമ്മൽക്ഷേത്രം
പാ​യ​മ്മ​ൽ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽനി​ന്ന് ഏ​ഴുകി​ലോ​മീ​റ്റ​ർ മാ​റി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലാ​ണ് രാ​മ​സ​ഹോ​ദ​ര​ൻ ശ​ത്രു​ഘ്ന​ന്‍റെ പ്ര​തി​ഷ്ഠ​യു​ള്ള പാ​യ​മ്മ​ൽ ക്ഷേ​ത്രം. മ​റ്റ് മൂന്ന് ​ദാ​ശ​ര​ഥി​ക​ളു​ടെ ക്ഷേ​ത്ര​ങ്ങ​ളും വൃ​ത്താ​കൃ​തി​യി​ലാ​ണെ​ങ്കി​ൽ ശ​ത്രു​ഘ്ന​ക്ഷേ​ത്രം ച​തു​രാ​കൃ​തി​യി​ലാ​ണ്.
ഇ​വി​ട​ത്തെ ഗ​ണ​പ​തി​ഹോ​മം വ​ഴി​പാ​ട് ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സു​ര​ക്ഷ​യ്ക്കും സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ആ​രോ​ഗ്യ​വ​കു​പ്പ്, കെഎ​സ്ആ​ർ​ടി​സി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ത​ർ​ക്ക് മ​ഴ ന​ന​യാ​തെ നി​ൽ​ക്കാ​നാ​യി വി​പു​ല​മാ​യ പ​ന്ത​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വെ​ളു​പ്പി​ന് അ​ഞ്ചി​നു ന​ട​തു​റ​ക്കും. സു​ദ​ർ​ശ​ന പു​ഷ്പാ​ഞ്ജ​ലി, സു​ദ​ർ​ശ​ന​ച​ക്രം സ​മ​ർ​പ്പി​ക്ക​ൽ, ച​ന്ദ​നം ചാ​ർ​ത്ത​ൽ, ശം​ഖാ​ഭി​ഷേ​കം, അ​വി​ൽനി​വേ​ദ്യം, ഗ​ണ​പ​തി​ഹോ​മം എ​ന്നി​വ​യാ​ണ് വ​ഴി​പാ​ടു​ക​ൾ. കി​ഴ​ക്കേ ന​ട​യി​ലൂ​ടെ​യാ​ണ് ഭ​ക്ത​രെ അ​ക​ത്തേ​ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. വ​ട​ക്കു​വ​ശ​ത്തെ പ​ന്ത​ലി​ൽ പ്ര​സാ​ദ ഉൗ​ട്ട് ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​യ്യാ​യി​രം പേ​ർ​ക്കു തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ​തി​നാ​യി​രം പേ​ർ​ക്കു​മാ​ണ് പ്ര​സാ​ദ​ ഉൗ​ട്ട്.
പു​ല​ർ​ച്ചെ 5.30ന് ​ന​ട​തു​റ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് അ​ട​യ്ക്കും. വൈ​കീ​ട്ട് 4.30ന് ​തു​റ​ന്ന് രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്കും. തി​ര​ക്ക​നു​സ​രി​ച്ച് ന​ട​യ​ട​യ്ക്ക​ൽ നീ​ളും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടി​ന് അ​ട​ച്ചാ​ലും ര​ണ്ട​ര​യ്ക്ക് ന​ട തു​റ​ക്കും. രാ​ത്രി ഒ​ന്പ​ത​ര​യ്ക്കേ ആ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​യ​ട​ക്കൂ.
ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​പ്പു​ര​യോ​ടു ചേ​ർ​ന്ന് തെ​ക്കു​ഭാ​ഗ​ത്ത് മ​ഴ ന​ന​യാ​തെ അ​യ്യാ​യി​രം പേ​ർ​ക്ക് തൊ​ഴാ​നു​ള്ള പ​ന്ത​ലും അ​ത്ര​യും പേ​ർ​ക്ക് അ​ന്ന​ദാ​ന​ത്തി​നു​മാ​യി ക്യൂ ​നി​ൽ​ക്കു​വാ​നു​ള്ള പ​ന്ത​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ശ​ത്രു​ഘ്ന​സ്വാ​മി ക്ഷേ​ത്രം ഫോ​ണ്‍: 0480 3291396.
വീ​ണ്ടും തൃ​പ്ര​യാ​റ​പ്പ​ന്‍റെ
സ​ന്നി​ധി​യി​ൽ... നാ​ല​ന്പ​ല ദ​ർ​ശ​നം സ​ന്പൂ​ർ​ണ​മാ​ക​ണ​മെ​ങ്കി​ൽ പാ​യ​മ്മ​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നുശേ​ഷം തി​രി​കെ തൃ​പ്ര​യാ​റി​ൽ എ​ത്തി ശ്രീ​രാ​മ​ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ശ്വാ​സം. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഇ​തു സാ​ധ്യ​മാ​കാ​റി​ല്ല.
എ​റ​ണാ​കു​ളം, കോ​ട്ട​യം ഭാ​ഗ​ത്തുനി​ന്ന് എ​ത്തു​ന്ന​വ​ർ​ക്കു പാ​യ​മ്മ​ലി​ൽനി​ന്ന് തി​രി​ച്ച് തൃ​പ്ര​യാ​ർ വ​ന്നു മ​ട​ങ്ങു​ക​യെ​ന്ന​ത് എ​ളു​പ്പ​മ​ല്ലാ​ത്ത​തു​കൊ​ണ്ട് പ​ല​രും തൃ​പ്ര​യാ​റി​ലേ​ക്കു മ​ട​ങ്ങിവ​രാ​റി​ല്ല.