കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്
Friday, July 12, 2019 1:03 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളേ​യും തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ അ​നു​മോ​ദി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും ക​ലാ കാ​യി​ക മേ​ഖ​ല​ക​ളി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​രേ​യും അ​നു​മോ​ദി​ക്കും.
കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്കു പു​റ​ത്തു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രേ​യും അ​നു​മോ​ദി​ക്കും. അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 20 നു ​മു​ന്പ് കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ കാ​യി​ക കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​രോ​ളി ജോ​ഷ്വ അ​റി​യി​ച്ചു.

"സ​ഹ​ന​ജീ​വി​ത സ​ന്ദേ​ശം' ​പ്ര​കാ​ശി​ത​മാ​യി

ഒ​ല്ലൂ​ർ: ത​ന്‍റെ സ​ഹ​ന​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ നന്മയ്ക്കാ​യി സ​മ​ർ​പ്പി​ച്ച വി​ശു​ദ്ധ ക​ന്യാ​സ്ത്രീ​യാ​യി​രു​ന്നു മ​ദ​ർ നോ​ർ​ബ​ർ​ട്ട് എ​ഫ്സി​സി എ​ന്ന് അ​തി​രൂ​പ​ത മു​ൻ വി​കാ​രി ജ​നറാൾ ഫാ. ഡോ. ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജോ​ണ്‍​സ​ണ്‍ ചി​റ​മ​ൽ ര​ചി​ച്ച "സ​ഹ​ന​ജീ​വി​ത സ​ന്ദേ​ശം' ​പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രൊവി​ൻ​ഷ്യ​ൽ മ​ദ​ർ ലി​റ്റി​ൽ മേ​രി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. മ​ര​ത്താ​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ സെ​ബി പു​ത്തൂർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.