ഉണ്ണികൾക്ക് ഉണ്ണാൻ ചേട്ടന്മാരുടെവക സ്റ്റീൽ പാത്രങ്ങൾ
Friday, July 12, 2019 1:03 AM IST
പ​ഴ​യ​ന്നൂ​ർ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ ന​ൽ​കി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. 1998 - 99 എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​രാ​ണു കു​രു​ന്നു​ക​ൾ​ക്കു സ​മ്മാ​ന​വു​മാ​യി സ്കൂ​ളി​ലെ​ത്തി​യ​ത്.
ഏ​പ്രി​ൽ 16ന് ​ചേ​ർ​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച തു​ക​കൊ​ണ്ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​രു സ​മ്മാ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കുക​യാ​യി​
രു​ന്നു.
സ്കൂ​ളി​ൽ കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന പ്ലേ​റ്റു​ക​ളി​ലും ഗ്ലാ​സു ക​ളി​ലു​മാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്. എ​ങ്കി​ലും ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും പാ​ത്ര​ങ്ങ​ൾ കൊ​ണ്ടവ​രാ​റി​ല്ലെ​ന്നും അ​തു
ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടെ​ന്നും പ്ര​ധാ​ന അ​ധ്യാ​പി​ക അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ സ്കൂ​ളി​ലെ 200 കു​ട്ടി​ക​ൾ​ക്കു സ്റ്റീ​ൽ പാ​ത്ര​വും ഗ്ലാ​സും ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും പ്ര​ധാ​ന അ​ധ്യാ​പി​ക​യും വി​ദ്യാ​ർ​ഥി​ക​ളും​ചേ​ർ​ന്ന് പാ​ത്ര​ങ്ങ​ൾ സ്വീ​ക​രി​ച്ചു.
യോ​ഗ​ത്തി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക പി. ​ഗീ​ത അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. "സ​മ​ന്വ​യം -2019' പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സി.​പി. ഷ​നോ​ജ്, ക​ണ്‍​വീ​ന​ർ പി.​കെ. ജ​യ​പ്ര​കാ​ശ്, ഷം​സു​ദ്ധീ​ൻ, വി.​ബി. ബി​നീ​ഷ്, വി.​കെ. സ​ജീ​ഷ്, കെ. ​രാ​ജേ​ഷ്, പി. ​പ്ര​ശാ​ന്ത്, കെ. ​സ​തീ​ഷ്കു​മാ​ർ, പ്ര​ശാ​ന്ത്, സീ​ന​ത്ത്, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി എ​ച്ച്എം എ. ​മോ​ഹ​ന​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.