58,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഒടുവിൽ ന​ഗ​ര​സ​ഭാ തീ​രു​മാ​നം
Friday, July 12, 2019 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യ മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശി​യ്ക്ക് 58000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​മാ​യി.
2003 ലാ​ണ് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ മാ​ടാ​യി​കോ​ണം സ്വ​ദേ​ശി കു​റ്റി​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ന്തോ​ണി ഒൗ​സേ​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട മു​ൻ​സി​ഫ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. പൊ​റു​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് നി​ല​നി​ന്ന കാ​ല​ത്താ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്ന​ത്. ഹ​ർ​ജി ആ​ദ്യം കോ​ട​തി ത​ള്ളി​യെ​ങ്കി​ലും പി​ന്നീ​ട് സ​ബ് കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി അ​പ്പീ​ൽ അ​നു​വ​ദി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ക്കു​ക​യു​മാ​യി​രു​കു​ന്നു.
ന​ഗ​ര​സ​ഭ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ട ും ന​ഗ​ര​സ​ഭ​യെ എ​തി​ർ​ക​ക്ഷി​യാ​ക്കി പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ മ​ഹീ​ന്ദ്ര ജീ​പ്പ് ജ​പ്തി ചെ​യ്യു​വാ​ൻ വി​ധി​യാ​വു​ക​യും ജീ​പ്പ് ജ​പ്തി ചെ​യ്യു​ന്ന​തി​നാ​യി കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു ത​വ​ണ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തു​ക​യും ചെ​യ്തു.
പ​ലി​ശ ഉ​ൾ​പെ​ടെ 70000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട പ​രാ​തി​ക്കാ​ര​ൻ പി​ന്നീ​ട് ന​ട​ന്ന മീ​ഡി​യേ​ഷ​ൻ ച​ർ​ച്ച​യി​ൽ 58000 രൂ​പ​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​വു​ക​യാ​യി​രു​ന്നു. ഈ ​വി​ഷ​യം ഇ​ന്ന​ലെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​ത്തു​ക​യും കൗ​ണ്‍​സി​ൽ പ​ണം ന​ൽ​കാ​ൻ അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്തു.