സ​ർ​ക്കാ​ർ വി​ല​യ്ക്കു ഭൂ​മി ന​ൽ​കാ​ൻ ഭൂ​വു​ട​മ​ക​ൾ ത​യാ​റ​ല്ല; സ്ഥ​ലം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്കും
Friday, July 12, 2019 12:59 AM IST
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി ക​ള​ക്ട​ർ നി​ശ്ച​യി​ച്ച വി​ല​യ്ക്കു സ്ഥ​ല​മു​ട​മ​ക​ൾ ഭൂ​മി വി​ട്ടു​ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്വി​സി​ഷ​ൻ ന​ട​പ​ടി​ക​ളി​ലൂ​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​രു ആ​റി​നു 2,01736 രൂ​പ​യാ​ണ് ക​ള​ക്ട​ർ നി​ശ്ച​യി​ച്ച വി​ല. ഈ ​വി​ല​യ്ക്കു സ്ഥ​ലം ന​ൽ​കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ക്വി​സി​ഷ​ൻ ന​ട​പ​ടി​ക​ളി​ലൂ​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്.
നാ​ല് ഉ​ട​മ​ക​ളു​ടെ പേ​രി​ലാ​യി 82 സെ​ന്‍റ് ഭൂ​മി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള​ത്. മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 73 സെ​ന്‍റ് സ്ഥ​ലം കൂ​ടി ഇ​തു​കൂ​ടാ​തെ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നു ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, ഈ ​വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള സ്ഥ​ലം ജ​പ്തി ന​ട​പ​ടി നേ​രി​ടു​ന്ന​തി​നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രൂ​മാ​നി​ച്ചു.
ന​ഗ​ര​സ​ഭ​യി​ൽ വ​സ്തു നി​കു​തി ഓ​ണ്‍​ലൈ​ൻ മു​ഖേ​ന ഒ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​വ​ദി​ച്ച വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യാ​ണ് പ്ര​വ​ർ​ത്തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി.
പ​ര​പ്പി​ൽ​ത്താ​ഴം ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ ജോ​ലി ചെ​യ്യു​ന്ന കു​ടും​ബ​ശ്രീ തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ ജോ​ലി ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ ര​ണ്ടു പേ​രെ കൂ​ടു​ത​ലാ​യി നി​യ​മി​ക്ക​ണ​മെ​ന്ന കൗ​ണ്‍​സി​ല​ർ പി.​പി. നാ​രാ​യ​ണ​ന്‍റെ ആ​വ​ശ്യം യോ​ഗം അം​ഗീ​ക​രി​ച്ചു. ഇ​വ​രു​ടെ ദി​വ​സ വേ​ത​നം 200 രൂ​പ​യി​ൽ നി​ന്ന് 300 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും വേ​ത​നം 500 ആ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന​മു​ള്ള കൗ​ണ്‍​സി​ല​ർ ബാ​ബു​രാ​ജി​ന്‍റെ ആ​വ​ശ്യ​വും യോ​ഗം അം​ഗീ​ക​രി​ച്ചു.
ന​ഗ​ര​സ​ഭ​യി​ൽ 75 വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ൽ പ​ല​ർ​ക്കും വാ​ർ​ധ​ക്യ പെ​ൻ​ഷ​നാ​യി ഇ​പ്പോ​ഴും 1200 രൂ​പ ത​ന്നെ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ചു​ള്ള 1500 രൂ​പ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ൽ ഷാ​ജി​ത മു​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​റ്റ​ത്തെ​ങ്ങ് മു​ത​ൽ മു​തു​വ​ട്ടൂ​ർ​വ​രെ എ​ൽ​ഇ​ഡി തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി മ​മ്മി​യൂ​ർ​വ​രെ നീ​ട്ട​ണ​മെ​ന്ന കൗ​ണ്‍​സി​ല​ർ സൈ​സ​ണ്‍ മാ​റോ​ക്കി​യു​ടെ ആ​വ​ശ്യ​വും യോ​ഗം അ​ഗീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ക്ബ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി.