"ഇ​ന്ത്യ എ​ന്‍റെ രാ​ജ്യ​മാ​ണ്' നാ​ട​ക​യാ​ത്ര
Saturday, April 20, 2024 1:32 AM IST
വ​ട​ക്കാ​ഞ്ചേ​രി: ആ​ല​ത്തൂ​രിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കാ​നാ​യി കെ​പി​സി​സി പ്ര​ച​ാര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ര​ച​ന​യും സം​വിധാ​ന​വും നി​ർ​വഹി​ച്ചു ന​ട​ത്തു​ന്ന നാ​ട​ക​യാ​ത്രയിലെ "ഇ​ന്ത്യ എ​ന്‍റെ രാ​ജ്യ​മാ​ണ്' എ​ന്ന നാ​ട​കം വ​ട​ക്കാ​ഞ്ചേ​രി​യി​ൽ അ​ര​ങ്ങേ​റി.

സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​വി. പ്ര​ദീ​പ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ണ​വം പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു നാ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി പ്ര​സ്ക്ല​ബി​നു മു​ൻ​വ​ശ​ത്ത് ന​ട​ന്ന നാ​ട​കാ​വ​ത​ര​ണം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് പി​.ജി. ജ​യ​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട​ക ന​ട​ന്മാ​രെ തെ​ര​ഞ്ഞെ​ടു​പ്പുക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. അ​ജി​ത്കു​മാ​ർ ആ​ദ​രി​ച്ചു. നേ​താ​ക്ക​ളാ​യ എ.​എ​സ്. ഹം​സ, ഒ. ​ശ്രീ​കൃ​ഷ്ണ​ൻ, എ​സ്.എ.എ. ​അ​സാ​ദ്, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, സു​രേ​ഷ് പാ​റ​യി​ൽ, സി.ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.