ദേ​വ​മാ​ത​യി​ൽ "മെ​ർ​വീ​ലി​യ 2024' അ​വ​ധി​ക്കാ​ല ക്യാ​മ്പ് ന​ട​ത്തി
Thursday, April 18, 2024 1:48 AM IST
തൃ​ശൂ​ർ: എ​സി​എം​ഐ ദേ​വ​മാ​ത​യും ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "മെ​ർ​വീ​ലി​യ 2024' അ​വ​ധി​ക്കാ​ല ത്രി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ദേ​വ​മാ​ത സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ റ​വ.​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു​സൗ​ഹൃ​ദ​കു​ടും​ബം എ​ന്ന ആ​ശ​യ​ത്തി​ൽ ഊ​ന്നി​യാ​ണു ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ജി ഐ​സ​ക്, എ​സി​എം​ഐ ദേ​വ​മാ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​ന്‍റോ ന​ങ്ങി​ണി സി​എം​ഐ, ഇ​സാ​ഫ് ബാ​ല​ജ്യോ​തി ക്ല​ബ് ഡ​യ​റ​ക്ട​ർ മെ​ർ​ലി​ൻ സൂ​സ​ൻ വ​ർ​ഗീ​സ്, എ​സി​എം​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് സി. ​റാ​ഫേ​ൽ, സെ​ക്ര​ട്ട​റി ബൈ​ജു ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.