അ​ബ്ദു​ള്‍​റ​ഹി​മി​ന്‍റെ മോ​ച​ന​ത്തി​നു ജി​ന്‍​ഷാ​ദ് ക​ല്ലൂ​രി​ന്‍റെ കാ​ല്‍​ന​ട​യാ​ത്ര
Saturday, April 13, 2024 1:14 AM IST
പു​തു​ക്കാ​ട്: സൗ​ദി അ​റേ​ബ്യ​യി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍​റ​ഹി​മി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ദ​യാ​ധ​നം സ്വ​രൂ​പി​ക്കാ​ന്‍ കാ​ല്‍​ന​ട​യാ​ത്ര ന​ട​ത്തി ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ ജി​ന്‍​ഷാ​ദ് ക​ല്ലൂ​ര്‍.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ര്‍​ഗോ​ഡു​വ​രെ​യാ​ണ് യാ​ത്ര. 34 കോ​ടി രൂ​പ​യാ​ണ് അ​ബ്ദു​ള്‍​റ​ഹി​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി ആ​വ​ശ്യ​മു​ള്ള​ത്. യാ​ത്ര കാ​സ​ര്‍​ഗോ​ഡ് എ​ത്തു​ന്ന​തി​നു​മു​മ്പ് ല​ക്ഷ്യം കൈ​വ​രി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ജി​ന്‍​ഷാ​ദ്. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ വ​ക​വയ്ക്കാ​തെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ജി​ന്‍​ഷാ​ദ് യാ​ത്ര​ചെ​യ്യു​ന്ന​ത്.

രാ​വും പ​ക​ലും ഇ​ല്ലാ​തെ​യു​ള്ള യാ​ത്ര​യി​ല്‍ പാ​ത​യോ​ര​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ മു​റ്റ​ത്ത് ത​ങ്ങി​യു​ള്ള അ​ല്പനേ​ര​ത്തെ വി​ശ്ര​മംമാ​ത്ര​മാ​ണ് ജി​ന്‍​ഷാ​ദി​നു​ള്ള​ത്. നി​ര​വ​ധി കാ​രു​ണ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഒ​രു​പാ​ട് ജീ​വി​ത​ങ്ങ​ള്‍​ക്ക് താ​ങ്ങാ​യി മാ​റി​യ ക​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ജി​ന്‍​ഷാ​ദി​ന്‍റെ കാ​ല്‍​ന​ട​യാ​ത്ര​യ്ക്ക് പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി കു​ടും​ബ​വു​മു​ണ്ട്.