പാവറട്ടി തീർഥകേന്ദ്രം
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ കൊടിയേറ്റം ഇന്നു നടക്കും.
പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിൽ രാവിലെ 5.30ന് നടക്കുന്ന ദിവ്യബലിയെതുടർന്നാണ് കൊടികയറ്റ്. തിരുനാളിനോട് അനുബന്ധിച്ച് കപ്പേള ദീപാലംകൃതമായി. പുതുതായി സ്ഥാപിച്ച തിരുസരൂപങ്ങളുടെ ആശീർവാദം നടന്നു. തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് കൊടികയറ്റ് നിർവഹിക്കും. തിരുനാളിന് ഒരുക്കമായുള്ള നവനാൾ ആചരണ കുർബാന ഇന്നു മുതൽ തിരുനാൾ ദിവസം വരെ വൈകീട്ട് ആറിന് തീർഥകേന്ദ്രത്തിൽ നടക്കും. 19, 20, 21 തീയതികളിലാണ് പാവറട്ടി ഊട്ടുതിരുനാൾ.
പഴുവിൽ വിശുദ്ധ
അന്തോണീസിന്റെ
തീർഥകേന്ദ്രത്തിൽ
പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർഥകേന്ദ്രത്തിലെ തിരുനാളിന് ഇന്നു തുടക്കമാകും. ഇന്നുമുതൽ 15 വരെയാണ് തിരുനാളാഘോഷം.
ദീപാലാങ്കര സ്വിച്ച്ഓൺ പഴുവിൽ ഫൊറോന വികാരി റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ, പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.എ. ദേവിദാസ്, പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുൾ സലാം കക്കേരി, പഴുവിൽ സെന്റർ മസ്ജിദ് സെക്രട്ടറി മുഹമ്മദ് അറയിലകത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.
തുടർന്നു മതസൗഹൃദ സമ്മേളനവും നടന്നു. സമ്മേളനത്തിൽ റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ, പി.എ. ദേവിദാസ്, അബ്ദുൾസലാം കക്കേരി, സലാം കക്കേരി, ഓസ്റ്റിൻ, എം. എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
അസി.വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശേരി എന്നിവർ നേതൃത്വം നൽകി.
തിരുത്തിപ്പറമ്പ്
പള്ളിയിൽ
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതല് 15 വരെ ആഘോഷിക്കുമെന്നു തിരുനാൾകമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു വൈകീട്ട് ആറിന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങൾക്ക് ചോറ്റുപാറ പള്ളി വികാരി ഫാ. ആന്റണി അമ്മുത്തൻ മുഖ്യകാർമികനാകും. ഏഴിന് നടക്കുന്ന ദീപാലങ്കാരം സ്വച്ച്ഓൺ വടക്കാഞ്ചേരി സിഐ റിജിൻ എം.തോമസ് നിർവഹിക്കും.
നാളെ രാവിലെ 5.40ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നി തിരുക്കർമങ്ങൾക്ക് ഇടവകവികാരി ഫാ. ജോൺസൺ അരിമ്പൂർ മുഖ്യകാർമികത്വംവഹിക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ്, വള എഴുന്നള്ളിപ്പ് നടക്കും.
തിരുനാൾദിനമായ ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പ്രസുദേന്തിവാഴ്ച, 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അടാട്ട് പള്ളി വികാരി ഫാ. ജോമോൻ ഇമ്മട്ടി മുഖ്യകാർമികനാകും. ഫാ. ബാസ്റ്റിൻ പുന്നോലിപ്പറമ്പിൽ സന്ദേശം നൽകും.
വൈകീട്ട് നാലിന് വിശുദ്ധ കുർബാനയ്ക്ക് മുണ്ടത്തിക്കോട് പള്ളി വികാരി ഫാ. ഫ്രാങ്കോ പുത്തിരി കാർമികനാകും. തുടർന്ന് തിരുനാൾപ്രദക്ഷിണം, ഫാൻസി വെടിക്കെട്ട്.
തിങ്കളാഴ്ച രാവിലെ 5.40ന് ഇടവകയിൽനിന്നു മരിച്ചുപോയവർക്കുവേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ നടക്കും. രാത്രി ഏഴിന് ഗാനമേള.
തിരുനാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങള് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ വികാരി ഫാ. ജോൺസൺ അരിമ്പൂർ, ജനറൽ കൺവീനർ തോമസ് ചിരിയങ്കണ്ടത്ത്, കൈക്കാരൻ പ്രിൻസൺ ചിരിയങ്കണ്ടത്ത്, പിആർഒ അഡ്വ. തോമസ് കുര്യൻ എന്നിവർ പങ്കെടുത്തു.