ചാലക്കുടി ടൗ​ണ്‍ അ​ന്പ് ഭക്തിസാന്ദ്രമായി
Tuesday, February 7, 2023 12:45 AM IST
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണ്‍ അ​ന്പ് പ്ര​ദ​ക്ഷി​ണം ന​ട​ത്തി.
മ​ത സൗ​ഹാ​ർദ സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​കാ​രി ഫാ.​ ജോ​ളി വ​ട​ക്ക​ൻ, ഹാ​ജി ഹു​സൈ​ൻ ബാ​ഗ​വി, ബാ​ബു മേ​ൽ​ശാ​ന്തി, ഫാ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ, വി.​ഒ. പൈ​ല​പ്പ​ൻ, സി.​എ​സ്. സു​രേ​ഷ്, ജോ​ബി മേ​ലേ​ട​ത്ത്, ബി​നു മ​ഞ്ഞ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ടൗ​ണ്‍ അ​ന്പ് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു.
ചാ​ല​ക്കു​ടി: തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ടൗ​ണി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ന​ഗ​ര​കാ​ഴ്ച ആ​ക​ർ​ഷ​ക​മാ​യി.
ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ബി മേ​ലേ​ട​ത്ത്, ജോ​ണി മേ​ച്ചേ​രി, റെ​യ്സ​ൽ ആ​ലു​ക്ക, സ​ഗീ​ഷ് ഷ​ണ്‍​മു​ഖ​ൻ, ഷൈ​ജു പു​ത്ത​ൻ​പു​ര​ക്ക​ൽ, ച​ന്ദ്ര​ൻ കൊ​ള​ത്താ​പ്പി​ള്ളി, ജോ​ബി പ​യ്യ​പ്പി​ള്ളി, ജോ​ർ​ജ് വേ​ഴ​പ​റ​ന്പി​ൽ, ജോ​യി പാ​നി​ക്കു​ളം, എം.​എം. മ​നീ​ഷ്, ദേ​വ​സി ക്കു​ട്ടി പ​നേ​ക്കാ​ട​ൻ, എം.​ജെ. ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​വാ​സി അ​ന്പ് നാ​ളെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് സൗ​ത്ത് ജം​ഗ്ഷ​നി​ലെ പ​ന്ത​ലി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
അ​ല​ങ്ക​രി​ച്ച തേ​രി​ൽ ബാ​ൻ​ഡ് സെ​റ്റി​ന്‍റെ​യും ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ടൗ​ണ്‍ ചു​റ്റി രാ​ത്രി ഒ​ൻ​പ​തി​ന് പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കും.
തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ ഒ​രു​ക്കി​യ​താ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി അ​ന്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി.​പി. ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ലൈ​ജു ആ​ല​പ്പാ​ട്ട്, സെ​ക്ര​ട്ട​റി ഷാ​ജു ജോ​സ്, സോ​ജ് ജോ​സ​ഫ്, ജി​മ്മി കി​ഴ​ക്കും​ത​ല, ഡേ​വീ​സ് മാ​ങ്ങ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.