രൂ​പ​താ​ത​ല മാ​ർ​ഗം​ക​ളി മ​ത്സ​രം
Wednesday, July 6, 2022 12:26 AM IST
മൂ​ന്നു​മു​റി: സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇ​ട​വ​ക​യു​ടെ ശ​താ​ബ്ദി ആ​ഘോഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ത​ല മാ​ർ​ഗം​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ പ​തി​നാ​ല് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മൂ​ന്നു​മു​റി ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ണ്ണി ക​ള​ന്പ​നാ​ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പോ​ളി ചെ​ന്ത്രാ​പ്പി​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ൽ​സ​ര​ത്തി​ൽ മാ​രാം​കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി. പു​ത്ത​ൻ​ചി​റ സെ​ന്‍റ് മേ​രീ​സ് ടീം ​ര​ണ്ടാം​സ്ഥാ​ന​വും കു​ഴൂ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് ഇ​ട​വ​ക ടീം ​മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന​ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.
ഫാ. ​സ​ണ്ണി ക​ള​ന്പ​നാ​ട​ത​ട​ത്തി​ൽ, അ​സി.​വി​കാ​രി ഫാ. ​ജി​ബി​ൻ നാ​യ​ത്തോ​ട​ൻ, മാ​ള ബി​എ​ഡ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​യ് കോ​ഴി​പ്പാ​ട്ട്, ഫാ. ​ജോ​യ് മേ​നോ​ത്ത്, ഫാ. ​ഡാ​നി​യേ​ൽ വാ​ര​മു​ത്ത്, പോ​ളി ചെ​ന്ത്രാ​പ്പി​ന്നി, രൂ​പ​ത കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് നൈ​ജോ വാ​സു​പു​ര​ത്തു​കാ​ര​ൻ, കൈ​ക്കാ​ര​ൻ രാ​ജ​ൻ ന​ന്പൂ​ച്ചി​റ, ഷോ​ബി ക​ണ്ണൂ​ക്കാ​ട​ൻ, റി​ബി​ൻ ആ​രോ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.