മ​ണി​ക്കൂ​റു​ക​ളു​ടെ വി​ത്യാ​സ​ത്തി​ൽ ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​രി​ച്ചു
Thursday, June 30, 2022 10:39 PM IST
കാ​ഞ്ഞാ​ണി: മ​ണി​ക്കൂ​റു​ക​ളു​ടെ വി​ത്യാ​സ​ത്തി​ൽ ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​രി​ച്ചു. കാ​ര​മു​ക്ക് എ​സ്എ​ൻ​ജി​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ലെ റി​ട്ട. ജീ​വ​ന​ക്കാ​ര​നും മ​ണ​ലൂ​ർ പു​ത്ത​നാ​ങ്ങാ​ടി പൊ​റ്റേ​ക്കാ​ട്ട് സു​രേ​ന്ദ്ര​ൻ (90), ഭാ​ര്യ ക​മ​ലാ​ദേ​വി (85) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​നും വീ​ട്ടി​ലും ഭാ​ര്യ ക​മ​ല​ദേ​വി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ 11 നു​മാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​മേ​ഷ്, രാ​ജു, രാ​മ​ദാ​സ്, മ​ര​ളി. മ​രു​മ​ക്ക​ൾ: സി​ന്ധു, ബി​ന്ദു, പ്ര​ജി​ത, നീ​തു. സു​രേ​ന്ദ്ര​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ​ലൂ​രി​ലെ ആ​ദ്യ​കാ​ല നേ​താ​വാ​യി​രു​ന്നു.