കൃ​ഷി​ഭ​വ​ൻ വി​ത​ര​ണ​ത്തി​നൊ​രു​ക്കി​യ പ​ച്ച​ക്ക​റി​തൈ​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി
Thursday, June 30, 2022 12:31 AM IST
കാ​ടു​കു​റ്റി: കൃ​ഷി​ഭ​വ​ൻ സൗ​ജ​ന്യ​മാ​യി വി​ത​ര​ണ​ത്തി​നൊ​രു​ക്കി​യ പ​ച്ച​ക്ക​റി​തൈ​ക​ളും മ​റ്റും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യോ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഞാ​റ്റു​വേ​ല ച​ന്ത​യി​ൽ വി​ത​ര​ണം ചെ​യ്ത​തി​നെ​തി​രെ ആ​ക്ഷേ​പം.
കൃ​ഷി​ഭ​വ​ൻ മു​ഖേ​ന വി​ത​ര​ണം ചെ​യ്യേ​ണ്ട തൈ​ക​ളും മ​റ്റു​മാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ പോ​ലും അ​ഭി​പ്രാ​യം തേ​ടാ​തെ ഞാ​റ്റു​വേ​ല ച​ന്ത​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ഇ​ന്ന​ലെ കൃ​ഷി​ഭ​വ​ൻ പ​ല സ​മ​യ​ങ്ങ​ളി​ലും അ​ട​ഞ്ഞു​കി​ട​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. തൈ​ക​ൾ വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ​ത്തി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.