പ​ട്ടി​ക​ജാ​തി​ക്കാ​ര​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വം: ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്്
Wednesday, June 29, 2022 12:52 AM IST
മേ​ലൂ​ർ: അ​ടി​ച്ചി​ലി​യി​ൽ വീ​ടി​ന്‍റെ ഉ​മ​ട​സ്ഥാ​വ​കാ​ശ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ട്ടി​ക​ജാ​തി​ക്കാ​ര​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
മ​ർ​ദ​ന​മേ​റ്റ അ​ടി​ച്ചി​ലി മ​ട​ത്തും​പ​ടി ഷാ​ജി തൃ​ശൂ​രി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വാ​ന​യ​ശാ​ല​യും സി​ഐ​ടി​യു ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കു​ന്ന വീ​ടു സം​ബ​ന്ധി​ച്ചാ​ണ് ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്ക​മു​ള്ള​ത്.
സി​ഐ​ടി​യു​വി​ന് അ​നു​കൂ​ല​മാ​യ വി​ധി പ്ര​സ്താ​വി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഷാ​ജി​യു​ടെ കു​ടും​ബം ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ താ​മ​സി​ക്കു​വാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ഷ​യം ആ​ർ​ഡി​ഒ​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്കു വി​ട്ടു. വീ​ടി​ന്‍റെ താ​ക്കോ​ൽ അ​ട​ക്ക​മു​ള്ള​വ ആ​ർ​ഡി​ഒ​യ്ക്കു കൈ​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്തി​മ​തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ ഇ​രു​കൂ​ട്ട​രോ​ടും ത​ർ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ച​താ​യി കൊ​ര​ട്ടി എ​സ്എ​ച്ച്ഒ ബി.​കെ. അ​രു​ണ്‍ അ​റി​യി​ച്ചു.