കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, June 28, 2022 10:38 PM IST
ചേ​ർ​പ്പ്:​ പ​ള്ളി​പ്പു​റ​ത്ത് കൊ​ക്കർ​ണി കി​ണ​റ്റി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​പ്പു​റം കോ​ടാ​ക്കി വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻകു​ട്ടിയുടെ ഭാ​ര്യ ശോ​ഭ​ന (60)യാ​ണ് മരിച്ചത്.
ഇ​ന്ന​ലെ രാ​വി​ലെ മ​ക​ളു​മാ​യി വ​ഴ​ക്കുകൂ​ടി വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ത് മ​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​താ​യി​രു​ന്നു.

ആ​റുമാ​സം മു​ന്പ് സാ​നി​റ്റൈ​സ​ർ കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ഇ​വ​ർ ശ്ര​മി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്ന് പു​റ​ത്ത് എ​ടു​ത്ത് ചേ​ർ​പ്പ് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. മ​ക്ക​ൾ: ശാ​ന്തി, ശാ​ലു, സൗ​മ്യ, റീ​തു.