സ​ർ​വ​ക​ലാ​ശാ​ല കെ​ട്ടി​ട നി​ർ​മാ​ണം ആ​ശ​ങ്ക​യി​ൽ
Sunday, June 26, 2022 1:14 AM IST
ചാ​ല​ക്കു​ടി: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് കോ​ള​ജി​നു സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​നാ​കു​മോ​യെ​ന്ന​തി​ൽ ആ​ശ​ങ്ക.

പോ​ട്ട താ​ണി​പ്പാ​റ​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ കൈ​മാ​റു​ന്ന ഭൂ​മി​ക്ക് 99 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തു​ക​യാ​യി ര​ണ്ടു​കോ​ടി​യോ​ളം രൂ​പ സ​ർ​വ​ക​ലാ​ശാ​ല സ​ർ​ക്കാ​രി​ൽ അ​ട​യ്ക്ക​ണം. എ​ന്നാ​ൽ 25 ല​ക്ഷം രൂ​പ മാ​ത്ര​മെ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ട​യ്ക്കാ​ൻ ക​ഴി​യൂ. ഇ​തോ​ടെ സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ചാ​ല​ക്കു​ടി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് കോ​ള​ജ് അ​നു​വ​ദി​ച്ച​ത്. ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി​യെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ വി​ന​യാ​യി മാ​റി. ഇ​പ്പോ​ൾ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2020 സെ​പ്റ്റം​ബ​ർ 11നാ​യി​രു​ന്നു കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ഒ​രു ഏ​ക്ക​റോ​ളം സ്ഥ​ലം കെ​ട്ടി​ടം നി​ർ​മി​ക്കാ​നും ര​ണ്ട​രഏ​ക്ക​ർ ക​ളി സ്ഥ​ല​ത്തി​നും സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കൈ​മാ​റാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു. ഭൂ​മി കൈ​മാ​റ്റ​ത്തി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം പ​ന​ന്പി​ള്ളി കോ​ള​ജി​ൽ ചേ​ർ​ന്നു.

പാ​ട്ട​തു​ക​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ റ​വ​ന്യു​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ.​ പൈ​ല​പ്പ​ൻ, സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം യൂ​ജി​ൻ മോ​റേ​ലി, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം.​അ​നി​ൽ​കു​മാ​ർ, ബി​ജു ചി​റ​യ​ത്ത്, ഷി​ബു വാ​ല​പ്പ​ൻ, ജി​ജി ജോ​ണ്‍​സ​ണ്‍, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​എ​സ്.​സു​രേ​ഷ്, സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി കെ.​കെ.​ ഹ​നീ​ഫ പ​ങ്കെ​ടു​ത്തു.