ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Thursday, June 23, 2022 12:35 AM IST
തി​രു​വി​ല്വാ​മ​ല: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് വി​ല്വാ​ദ്രി പാ​ന്പാ​ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വി​ല്വാ​മ​ല കൃ​ഷ്ണാ​സി​ന്‍റെ​യും തി​രു​വി​ല്വാ​മ​ല ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ പ​ഞ്ചാ​യ​ത്തം​ഗം കെ.​പി.​ ഉ​മാ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രി​വി​ല്വാ​മ​ല ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പി.​ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​നാ​യ ടി. ​രാ​ജേ​ഷാ​ണ് സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ്മി​ത സു​കു​മാ​ര​ൻ, മ​നോ​ജ് കു​മാ​ർ ചീ​രാ​ത്ത്, കെ.​ ജ​യ​പ്ര​കാ​ശ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽസി,​ പ്ല​സ് ടു ​ക​ഴി​ഞ്ഞ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ക്കാദമി​ക് കോ​ഴ്സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.