ബിപിഎ​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ സി​പി​എം നേ​താ​വ് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Thursday, June 23, 2022 12:35 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ബി​പി എ​ൽ റേ​ഷ​ൻ കാ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സി​പി​എം തി​രു​ത്തി​പ​റ​ന്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​അ​ജി​ത് കു​മാ​റും ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ജോ​യ​ൽ മ​ഞ്ഞി​ല​യും ചേ​ർ​ന്ന് ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.
സി​പി​എം മു​ണ്ട​ത്തി​ക്കോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ തി​രു​ത്തി​പ​റ​ന്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷീ​ബ ര​ജ​നീ​ഷ് എ​ന്ന ഷീ​ജ പൊ​റ്റ​ക്കാ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി അ​ന​ധി​കൃ​ത​മാ​യി എ​എവൈ ​റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്കു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.​ ഇ​വ​ർ​ക്ക് 1400 സ്ക്വ​യ​ർ ഫീ​റ്റ് വീ​ടും, മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വും മ​ക​ളും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​ണ്. മ​ക​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.
പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യി​ട്ടും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​ർ​ക്കെ​തി​രെ ത​ട്ടി​പ്പ് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ. ​അ​ജി​ത് കു​മാ​ർ, ജോ​യ​ൽ മ​ഞ്ഞി​ല, പി.എ​ൻ. വൈ​ശാ​ഖ്, എ.​എ​സ്. ഹം​സ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.