എ​ൻ​ജി​ഒ യൂണിയൻ മാ​ർ​ച്ച് നാ​ളെ
Wednesday, May 25, 2022 12:48 AM IST
തൃ​ശൂ​ർ: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന ജി​ല്ലാ മാ​ർ​ച്ചി​നോ​ട​നു​ബ​ന്ധി​ച്ച് 64 യൂ​ണി​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ർ​ണ​ർ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​വി. പ്ര​ഫു​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. ഹ​രി​ലാ​ൽ, പ്ര​സി​ഡ​ന്‍റ് പി. ​വ​ര​ദ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഇ. ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാ​ളെ രാ​വി​ലെ 11.30 ന് ​പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ൽ​നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ക്കു​ന്ന​ത്.
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക, പി​എ​ഫ്ആ​ർ​ഡി​എ നി​യ​മം പി​ൻ​വ​ലി​ക്കു​ക തുടങ്ങിയ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​ത്.
ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ർ​ച്ച് യൂ​ണി​യ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ നി​മ​ൽ​രാ​ജ് ഉദ്ഘാടനം നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം വ​നി​ത​ക​ളു​ടെ പ്ര​ച​ര​ണ സ്ക്വാ​ഡു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.