ഒ​ല്ലൂ​ർ വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം
Friday, May 20, 2022 1:02 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ആ​ശു​പ​ത്രി​ക്കു നാ​ഷണ​ൽ ബോ​ർ​ഡ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ ആ​ൻഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രോ​വൈ​ഡേ​ഴ്സി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.
പാ​ല​ന ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി ഇ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മ​ല പ്രൊവി​ൻഷ്യൽ സു​പ്പി​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ക്രി​സ്‌ലി​നും ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേറ്റ​ർ സി​സ്റ്റ​ർ സ്റ്റെ​ഫി​ക്കും കൈ​മാ​റി.
ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സ​നോ​ജ് കാ​ട്ടൂക്കാ​ര​ൻ, പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ ഫി​ലോ പോ​ൾ, എ​ൻ​എ​ബി​എ​ച്ച് കോ​ഓർഡി​നേ​റ്റ​ർ സു​ജി​ത്ത് രാം​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

വൈ​ല​ത്തൂ​രി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്ക്

വ​ട​ക്കേ​ക്കാ​ട്: വൈ​ല​ത്തൂ​രി​ൽ ര​ണ്ടു കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വൈ​ല​ത്തൂ​ർ പ​ള്ളി​ക്കു​സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​യ​ര​ങ്ങാ​ടി മ​ന​യി​ൽ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹാ​ഷി​ൽ (14), സ​ജി​ലാ​ത്ത് (32), തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ താ​രി​ക്കു​ന്ന​ത്തു​വ​ള​പ്പി​ൽ ഇ​ല്യാ​സ് (30), ഭാ​ര്യ ഷെ​ഹീ​ത (24), തൊ​ഴി​യൂ​ർ തി​യ്യ​സ​യി​ൽ സു​ഹൈ​ൽ (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വൈ​ല​ത്തൂ​ർ ആ​ക്ട്സ് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.