ഓ​ട്ടു​ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ജി​ല്ലാ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ
Saturday, January 29, 2022 1:12 AM IST
പാ​ലി​യേ​ക്ക​ര: ഒ​ട്ടു​ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 700 രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​യു​ക്ത ഓ​ട്ടു​ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ജി​ല്ലാ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ചി​റ്റി​ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി, ബി​എം​എ​സ് തു​ട​ങ്ങി​യ ട്രേ​ഡ് യൂ​ണി​യ​നു​ക​ളാ​ണ് സ​മ​രരം​ഗ​ത്തു​ള്ള​ത്. നേ​താ​ക്ക​ളാ​യ പി. ​ച​ന്ദ്ര​ൻ, എ.​വി. ച​ന്ദ്ര​ൻ, എ​ൻ.​എ​ൻ. ദി​വാ​ക​ര​ൻ, പി.​ജി. മോ​ഹ​ന​ൻ, ആ​ന്‍റ​ണി കു​റ്റു​ക്കാ​ര​ൻ, ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.