ശ്യാ​മി​ന്‍റെ മ​തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​ത് 80 ത​വ​ണ...
Saturday, January 29, 2022 1:00 AM IST
തൃ​ശൂ​ർ: അ​ശ്വി​നി ജം​ഗ്ഷ​നു സ​മീ​പം ചെ​റു​മു​ക്ക് വ​ള​വി​ൽ "എ​മി​ഗ്രി' വീ​ട്ടിൽ താ​മ​സി​ക്കു​ന്ന ശ്യാ​മി​ന്‍റെ വീ​ട്ടുമ​തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​ത് 80 ത​വ​ണ. 1975 മു​ത​ൽ രാപ്പകൽ ഭേദമന്യേ വാ​ഹ​ന​ങ്ങ​ൾ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​ണ്.

പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​തെ മ​തി​ൽ ത​ക​ർ​ക്ക​ൽ തു​ട​രു​ക​യാ​ണ്. റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്തു വ​ലി​യ വ​ള​വാ​ണ്. പാ​ട്ടു​രാ​യ്ക്ക​ൽ നി​ന്നു അ​തി​വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മതിലിലി​ടി​ച്ചു ത​ക​ർ​ക്കു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലും അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് മ​തി​ൽ ത​ക​ർ​ന്നു. എ​ല്ലാ പ്രാ​വ​ശ്യ​വും മ​തി​ൽ പു​തു​ക്കി​പ്പ​ണി​തു ത​രാ​മെ​ന്ന് പ്ര​തി​ക​ൾ പ​റ​യു​ന്പോ​ൾ ശ്യാം ​പ​രാ​തിപ്പെ​ടാ​റി​ല്ല.

ഇ​പ്രാ​വ​ശ്യ​വും ശ്യാം ​ക്ഷ​മി​ച്ചു. ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്ന് ശ്യാം ​ചെ​ന്പൂ​ക്കാ​വ് ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ റെ​ജി ജോ​യി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇവരുടെ നി​ർ​ദേശ​പ്ര​കാ​രം പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ്ര​തീ​ഷ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വ​ള​വി​നു കു​റ​ച്ച​ക​ലെ​യാ​യി റോ​ഡി​ൽ ആ​റു​വ​രി റെ​ഡ് അ​ലേ​ർ​ട്ട് ബ​ട്ട​ണു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും വ​ള​വ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ത​ന്നെ​യാ​ണോ എ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ല​ർ എ​ൻ​ജി​നീ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ഈ ​റോ​ഡ് ഏ​റ്റെ​ടു​ത്തു പ​ണി തു​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ അ​വ​രെ വി​വ​രം അ​റി​യി​ക്കാ​മെ​ന്നും വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ട​ൻ കൈ​ക്കൊ​ള്ളു​മെ​ന്നും എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പു​ന​ൽ​കി.