ചി​കി​ത്സാ ​സ​ഹാ​യ​ത്തി​നു ഗൃ​ഹ​നാ​ഥ​ൻ ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു
Wednesday, January 26, 2022 12:39 AM IST
മേ​ലൂ​ർ: ​ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നു ഗൃ​ഹ​നാ​ഥ​ൻ ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു.
​മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന പൂ​ലാ​നി പ്ലാ​വി​ട ശ്രീ​നി​വാ​സ(47) നാ​ണ് ചി​ക​ത്സാ ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.​ വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​ക്ക് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.​ നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ശ്രീ​നി​വാ​സ​ന്‍റെ ഡ്രൈ​വ​ിംഗ് ജോ​ലി​യി​ലെ വ​രു​മാ​ന​മാ​യി​രു​ന്നു ഭാ​ര്യ​യു​ടെ​യും ര​ണ്ടു മ​ക്ക​ളു​ടെ​യും ഏ​ക ജീ​വി​ത​മാ​ർ​ഗം.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ​നി​ധി രൂ​പി​ക​രി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യെ ര​ക്ഷാ​ധി​കാ​രി​യാ​യും മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ സു​നി​ത​യെ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യും വാ​ർ​ഡ് മെ​ന്പ​ർ അം​ബി​ക ബാ​ബു​വി​നെ ക​ണ്‍​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ മേ​ലൂ​ർ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.