എലപ്പുള്ളി സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
Tuesday, January 25, 2022 1:07 AM IST
പാ​ല​ക്കാ​ട്: സിപിഎം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല​പ്പു​ള്ളി സ​ഹ​ക​ര​ണ​ ബാ​ങ്ക് സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെതു​ട​ർ​ന്ന് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു. ജി​ല്ലാ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക അ​ഴി​മ​തി​യും തി​രി​മ​റി​യും ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എ​ല​പ്പു​ള്ളി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെതു​ട​ർ​ന്നാ​ണ് ന​ട​പ​ടി. തു​ട​ർ​ന്നുന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​തീ​വ​ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​സി.​ര​ജി​സ്ട്രാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഭ​ര​ണ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പ​ടെ ഒ​ന്പ​തു​പേ​ർ ആ​ൻ​ഡ​മാ​നി​ൽ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി 3,00,055 രൂ​പ ചെല​വ​ഴി​ച്ചു. നീ​തി​ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സി സ്ഥാ​പി​ക്കാ​നാ​യി 2,33,200 രൂ​പ​യും ഫ​ർ​ണീ​ച്ച​ർ വാ​ങ്ങി​യ​തി​ന് 5,82,084 രൂ​പ​യും ക​ന്പ്യൂ​ട്ട​ർ വാ​ങ്ങു​ന്ന​തി​ന് 9,65,839 രൂ​പ​യും അ​നു​മ​തി​യി​ല്ലാ​തെ ചെല​വ​ഴി​ച്ചു. ഈ​ടി​ല്ലാ​തെ​യും, ഓ​വ​ർ​ഡ്രാ​ഫ്റ്റു​ക​ളി​ലും വാ​യ്പ​ക​ളി​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യും കോ​ടി​ക​ൾ വാ​യ്പ ന​ൽ​കി. പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ 45 ല​ക്ഷം രൂ​പ സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തി. ബാ​ങ്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ​നീ​തി ക്ലിനി​ക്കി​നും അ​നു​മ​തി​യി​ല്ല. ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച തു​ക​യേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി ചി​ല​വ​ഴി​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത് തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് അ​ഴി​മ​തി പു​റ​ത്തു​വ​ന്ന​പ്പോ​ൾ മു​ഖം ര​ക്ഷി​ക്കാ​നാ​യി സി​പി​എം ചി​ല നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ഏ​രി​യാ ​സ​മ്മേ​ള​ന​ങ്ങ​ളി​ലും ഏ​റെ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​യി. എ​ന്നാ​ൽ, സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ബാ​ങ്കി​ലെ അ​ഴി​മ​തി​യെ​ന്നാ​ണ് ആ​രോ​പ​ണം.