ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണം
Sunday, January 23, 2022 12:44 AM IST
ചാ​വ​ക്കാ​ട്: വ​ഴി​ത്ത​ർ​ക്ക​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​നി അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ടതി ഉ​ത്ത​ര​വി​ട്ടു.

സം​ഘ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച മ​ണ​ത്ത​ല ച​ക്ക​ര പ​രീ​തിന്‍റെ (61)​ ഭാ​ര്യ ജു​മൈ​ല സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് കെ.​ ഹ​രി​പാ​ലി​ന്‍റെ ഉ​ത്ത​ര​വ്. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സ്പി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നു നേ​ര​ത്തെ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ ഇ​ത്ത​ര​മൊ​രു പ​ദ​വി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

2020 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന ഭാ​ര്യ ജൂ​മൈ​ല​യു​ടെ പ​രാ​തി​യി​ലാ​ണ് നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ചി​നു കേ​സ് വി​ട്ട​ത്.