സി​പി​എം സ​മ്മേ​ള​നം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​നം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, January 22, 2022 12:59 AM IST
തൃ​ശൂ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു ന​ട​ത്തു​ന്ന സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജ​നീ​ഷ് ജി​ല്ലാ ക​ള​ക്ട​ർ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി.

വൈ​റ​സ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വാ​ഹ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ പോ​ലും സം​സ്ഥാ​ന​ത്തു നി​യ​ന്ത്ര​ണ​മു​ണ്ട്.

പൊ​തു​ജ​ന​ത്തി​നുമേ​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ പേ​രി​ൽ കേ​സ് എ​ടു​ക്കു​ന്ന പോ​ലീ​സ് സം​വി​ധാ​നം സി​പി​എം നേ​തൃ​ത്വ​ത്തി​നു മു​ന്പി​ൽ മു​ട്ടു​കു​ത്തി നി​ൽ​ക്കു​ന്ന കാ​ഴ്ച അ​പ​ഹാ​സ്യ​മാ​ണ് - യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പരാതിയിൽ ആരോ പിക്കുന്നു.