കൂ​ട്ടു​കാ​ര​ന്‍റെ ജീ​വ​ൻ​കാ​ത്ത നി​ര​ഞ്ജ​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Wednesday, January 19, 2022 12:56 AM IST
പു​തു​ക്കാ​ട്: പു​ഴ​യി​ൽ വീ​ണ കൂ​ട്ടു​കാ​ര​നെ ര​ക്ഷി​ച്ച നി​ര​ഞ്ജ​നെ അ​ഭി​ന​ന്ദി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രു​മെ​ത്തി. എം​എ​ൽ​എ​മാ​രാ​യ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ടി.​ജെ. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എ​ന്നി​വ​രും വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​രും ന​ന്തി​പു​ല​ത്തെ വീ​ട്ടി​ലെ​ത്തി നി​ര​ഞ്ജ​നെ അ​ഭി​ന​ന്ദി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ര​ഞ്ജ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യ്ക്കൊ​പ്പം കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ൺ ഡാ​നി​യ​ൽ, എ. ​പ്ര​സാ​ദ്, പി.​ആ​ർ. കൃ​ഷ്ണ​ൻ, കെ.​എ​ൻ. ഗി​രീ​ഷ്, പ്ര​ഭു​ദാ​സ് പാ​ണേ​ങ്ങാ​ട​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.