ടാ​ങ്ക​ർ​ലോ​റി​ക്കു പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, January 17, 2022 10:34 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: ടാ​ങ്ക​ർ​ലോ​റി​ക്കു പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വാ​ടാ​ന​പ്പ​ള്ളി ചി​ല​ങ്ക ബീ​ച്ച് റോ​ഡി​ൽ കോ​ലാ​ശേ​രി സു​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ നി​ഖി​ൽ (22) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ മ​ന്ദ​ലം​കു​ന്ന് കി​ണ​ർ സെ​ന്‍റ​റി​നു സ​മീ​പ​മാ​ണ് ഇ​ന്ന​ലെ വെ​ളു​പ്പി​ന് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ൽ കൂ​ടെ യാ​ത്ര​ചെ​യ്തി​രു​ന്ന കൂ​ട്ടു​കാ​ര​നാ​യ സി​നാ​സി​ന് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ഖി​ൽ മ​രി​ച്ചു. സി​നാ​സി​നെ പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​താ​വ്: ച​ന്ദ്രി​ക. മ​രി​ച്ച നി​ഖി​ൽ ഏ​ക​മ​ക​നാ​ണ്.