ആ​ശ​യ​ങ്ങ​ൾ ക്ഷ​ണി​ച്ചു
Monday, January 17, 2022 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: "ആ​സാ​ദി @75 സ്വ​ച്ച് സ​ർ​വേ​ക്ഷ​ണ്‍ 2022’ ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന ന​ഗ​ര​കാ​ര്യ, സ്വ​ച്ഛ് ടെ​ക്നോ​ള​ജി ച​ല​ഞ്ച് ആ​രം​ഭി​ച്ചി​ട്ടു​ള്ള​താ​ണ്. അ​തി​ലേ​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ സ്വ​ച്ഛ് ടെ​ക്നോ​ള​ജി ച​ല​ഞ്ചി​നു മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ ക്ഷ​ണി​ച്ചു.

"സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ 2.0 ന​ഗ​ര’​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചി​ത്വ​ത്തി​നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും പ്രാ​ദേ​ശി​ക​മാ​യി ന​വീ​ക​രി​ച്ച​തും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​യ പ​രി​ഹാ​ര​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും മോ​ഡ​ലു​ക​ളും സ്വീ​ക​രി​ക്കു​ന്നു. ആ​വാ​സ വ്യ​വ​സ്ഥ​യെ​യും സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മാ​ലി​ന്യ ര​ഹി​ത ന​ഗ​രം എ​ന്ന കാ​ഴ്ച​പ്പാ​ട് സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​തി​നു​മാ​ണു സ്വ​ച്ഛ് ടെ​ക്നോ​ള​ജി ച​ല​ഞ്ച് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​താ​ണ്. ഈ ​പ​രി​പാ​ടി​യി​ലൂ​ടെ മി​ക​ച്ച ആ​ശ​യ​ത്തി​നു ന​ഗ​ര​സ​ഭ അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്.

പ്ര​സ്തു​ത മ​ത്സ​ര​ത്തി​ൽ വ്യ​ക്തി​ക​ൾ​ക്കും പ​ര​മാ​വ​ധി മൂ​ന്നു പേ​ര​ട​ങ്ങി​യ ഗ്രൂ​പ്പു​ക​ൾ​ക്കു​മാ​ണു മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ന​ഗ​ര​സ​ഭ ഓ​ഫീ​സു​മാ​യോ secretaryijk@g mail.comഎ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ടു​ക. ആ​ശ​യ​ങ്ങ​ൾ 18 നു ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​ന്പു ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടോ ഇ-​മെ​യി​ലി​ലൂ​ടെ​യോ ന​ൽ​ക​ണ​മെ​ന്ന്് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.