കു​ള​വാ​ഴ നി​റ​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, November 30, 2021 1:31 AM IST
ചാ​വ​ക്കാ​ട്: തോ​ടും ക​നാ​ലും കാ​യ​ലും കു​ള​വാ​ഴ​യു​ടെ പി​ടി​യി​ൽ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കാ​യ​ലോ​ര​വാ​സു​ക​ളും ദു​രി​ത​ത്തി​ൽ.

മൂ​ന്നാം​ക​ല്ല് മു​ത​ൽ എ​ട​ക്ക​ഴി​യൂ​ർ വ​രെ ഏ​താ​ണ്ട് എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് കു​ള​വാ​ഴ​യും ച​ണ്ടി​യും നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ക​നോ​ലി ക​നാ​ലി​നും മ​ത്തി​ക്കാ​യ​ലി​നും പു​റ​മെ സ​മീ​പ​ത്തെ തോ​ടു​ക​ളും കു​ള​വാ​ഴ നി​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

കു​ള​യ.ും ച​ണ്ടി​യും ചീ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ പ​രി​സ​ര​ത്തു​ള്ള​വ​ർ​ക്ക് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തി​നോ വീ​ട്ടി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നോ ക​ഴി​യു​ന്നി​ല്ല. വെ​ള്ള​ത്തി​നു ഒ​ഴു​ക്കി​ല്ലാ​ത്ത​താ​ണ് ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണം. എ​ല്ലാ​യി​ട​ത്തും നി​റ​ഞ്ഞു​ക​വി​ഞ്ഞ​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ​ക്ക് വ​ള്ളം തു​ഴ​യാ​ൻ ക​ഴി​യു​ന്നി​ല്ല. ചൂ​ണ്ട​യി​ട്ടും വ​ല​വീ​ശി​യും മീ​ൻ പി​ടി​ക്കു​ന്ന​തി​നു ക​ഴി​യു​ന്നി​ല്ല. ര​ണ്ടു​വ​ർ​ഷം മു​ന്പ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ കു​ള​വാ​ഴ നീ​ക്കം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് എ​ല്ലാ വ​ർ​ഷ​വും കു​ള​വാ​ഴ നീ​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യി.

പി​ന്നാ​ലെ​യെ​ത്തി​യ കോ​വി​ഡ് എ​ല്ലാം ത​ക​ർ​ത്തു. കൊ​റോ​ണ പൂ​ർ​ണ​മാ​യും മാ​റി​യി​ല്ലെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.