ഗ്രാ​മീ​ണ അ​ച്ചാ​ർ, വി​പ​ണ​ന മേ​ഖ​ല​യി​ലേ​ക്ക് ഒ​രു ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ചു​വ​ടു​വ​യ്പ്
Thursday, November 25, 2021 12:45 AM IST
കാ​ടു​കു​റ്റി: ജി​ല്ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു ശ്ര​ദ്ധ​നേ​ടു​ന്ന അ​ന്ന​നാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നി​ർ​മാ​ണ - വി​പ​ണ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള പു​തി​യ ചു​വ​ടു​വ​യ്പി​ലേ​ക്ക്. ഗ്രാ​മീ​ണ ഫു​ഡ്സു​മാ​യാ​ണു വാ​യ​ന​ശാ​ല രം​ഗ​ത്തു​വ​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ്രാ​മീ​ണ​യു​ടെ പേ​രി​ൽ നാ​ര​ങ്ങ, മാ​ങ്ങ, ബീ​റ്റ് റൂ​ട്ട്, വ​ഴു​ത​ന എ​ന്നി​വ​യു​ടെ അ​ച്ചാ​ർ ഉ​ത്​പ​ന്ന​ങ്ങ​ളാ​ണു വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്.
മു​ൻ എം​എ​ൽ​എ ബി.​ഡി. ദേ​വ​സി ആ​ദ്യ​വി​ല്പ​ന ന​ട​ത്തി. മ​ണ​ലൂ​ർ എം​എ​ൽ​എ​യും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​യ മു​ര​ളി പെ​രു​നെ​ല്ലി​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സും ആ​ശം​സ​ക​ൾ നേ​രാ​ൻ വാ​യ​ന​ശാ​ല സ്റ്റാ​ളി​ൽ നേ​രി​ട്ടെ​ത്തി.
വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ദി​ലീ​പ്, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ക​ണ്‍​വീ​
ന​ർ ജി​നേ​ഷ് അ​ബ്ര​ഹാം, വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജി ജ​യ​ൻ, പി.​സി. ശ്രീ​കു​മാ​ർ, ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ, ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പു​തി​യ സം​രം​ ഭ​ത്തി​നു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.