ക്വി​സ് മ​ത്സ​രം
Friday, October 29, 2021 12:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​ജ്ഞ ക്വി​സ് ക്ല​ബി​ന്‍റെ​യും നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക്ലീ​ൻ ഇ​ന്ത്യാ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 31 നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ തൃ​ശൂ​ർ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ വെ​ച്ചു ന​ട​ക്കു​ന്ന ക്വി​സ് മ​ത്സ​രം ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. "ക്ലീ​ൻ ഇ​ന്ത്യ’ എ​ന്ന​താ​ണ് വി​ഷ​യം.
ജൂ​ണി​യ​ർ, സീ​നി​യ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടു കാ​റ്റ​ഗ​റി​ക​ളാ​യി​ട്ടാ​ണു മ​ത്സ​രം. ജൂ​ണി​യ​ർ കാ​റ്റ​ഗ​റി​യി​ൽ പ്ല​സ്ടു വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാം. ഡി​ഗ്രി മു​ത​ലു​ള്ള​വ​ർ​ക്കു സീ​നി​യ​ർ കാ​റ്റ​ഗ​റി​യി​ലും പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 919048937172, 91984 6357214.