റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് താ​ലൂ​ക്ക് സ​മ്മേ​ള​നം
Saturday, October 23, 2021 12:42 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് (കെഎ​സ്​ആ​ർ​ആ​ർഡിഎ)താ​ലൂ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സി.​ വി​പി​ൻ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ ഓ​ർ​ഗ​നൈ​സി​ംഗ് സെ​ക്ര​ട്ട​റി പ്ര​തീ​ഷ് അ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ നേ​താ​ക്ക​ളാ​യ വി.​ആ​ർ.​ ബാ​ലാ​ജി, അ​ജി​ത്ത്കു​മാ​ർ, പാ​റ​ങ്ങാ​ട്ടി​ൽ എ​ൻ.​ ഷി​ജീ​ർ, ഷാ​ജി​പീ​റ്റ​ർ, കെ.​എ.​ വേ​ണു, കെ.​കെ.​ ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ചെ​മ്മ​ണ്ണൂ​ർ, സി.​എ​ഫ്. ജോ​ണ്‍​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​
ഭാ​ര​വാ​ഹി​ക​ളാ​യി വി.​ആ​ർ.​ബാ​ലാ​ജി ( പ്ര​സി​ഡ​ന്‍റ്), ക​ണ്ണ​ൻ​ചേ​റ്റു​ട്ടി (സെ​ക്ര​ട്ട​റി), പ്ര​തീ​ഷ് അ​പ്പു (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

നാ​യ​ ചാ​ടി; ബൈ​ക്കു മറിഞ്ഞ്
യാ​ത്രി​ക​നു പ​രി​ക്ക്

വ​ട​ക്കാ​ഞ്ചേ​രി:​ എ​ങ്ക​ക്കാ​ട് ബൈ​ക്കി​നു മു​ന്നി​ലേ​ക്കു നാ​യ​ ചാ​ടി​യ​തി​നെത്തു​ട​ർ​ന്ന് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്.
ബൈ​ക്കി​ൽ​നി​ന്നും വീ​ണു നെ​ഞ്ചി​നും, കൈ​ക്കും പ​രി​ക്ക് പ​റ്റി​യ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി കാ​ക്ക​നാ​ട്ട് വീ​ട്ടി​ൽ​ജി​യോ (55)യെ, ​വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം ഓ​ട്ടു​പാ​റ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലും, തു​ട​ർ​ന്ന് അ​വി​ടെ നി​ന്ന് വീ​ട്ടു​കാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു​പോ​യി.