ചി​മ്മി​നി ഡാ​മി​ലെ ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി
Monday, October 18, 2021 12:43 AM IST
പാ​ല​പ്പി​ള്ളി: ശ​ക്ത​മാ​യ മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന ചി​മ്മി​നി ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും 10 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ക്കി ഉ​യ​ർ​ത്തി. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നി​നു ഡാ​മി​ലെ ജ​ല​നി​ര​പ്പ് 75.69 സെ​ന്‍റീ​മീ​റ്റ​റി​ൽ എ​ത്തി​യ​തോ​ടെ​യാ​ണു ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്. വൈ​കീ​ട്ട് 75.69 സെ​ന്‍റീ​മീ​റ്റ​റാ​ണു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. 146.08 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണു ഡാ​മി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​ഭ​ര​ണി​യു​ടെ 96.38 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് സെ​ക്ക​ൻ​ഡി​ൽ 17.66 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണു ഡാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി തു​റ​ന്നി​രു​ന്ന ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം 7.5 സെ​ന്‍റീ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. ഒ​ന്നു ശ​മി​ച്ച മ​ഴ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ​യാ​ണു ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി 15 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യു​ണ്ട്.
ഡാം ​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഡാം ​സേ​ഫ്റ്റി അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള റൂ​ൾ ക​ർ​വ് പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ൾ ജ​ല​നി​ര​പ്പ് ഇ​പ്പോ​ൾ ഡാ​മി​ലു​ണ്ട്. ചി​മ്മി​നി ഡാ​മി​ൽ നി​ല​വി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കു​റു​മാ​ലി, ക​രു​വ​ന്നൂ​ർ പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.