ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മാ​ത്ര​മു​ള്ള വി​ല​ക്കു​ക​ൾ നീ​ക്കണം
Tuesday, September 28, 2021 12:37 AM IST
കൊടകര: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു ജ​ന​ജീ​വി​തം സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മാ​ത്രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു മൂ​ന്നു​മു​റി ഇ​ട​വ​ക കു​ടും​ബ സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മൂ​ന്നു​മു​റി ഇ​ട​വ​ക കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് നൈ​ജോ ആ​ന്‍റോ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക​ വി​കാ​രി ഫാ. സ​ണ്ണി ക​ള​ന്പ​നാ​ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡാ​നി​യ​ൽ വാ​ര​മു​ത്ത് കൈ​ക്കാ​രന്മാ​രാ​യ ജോ​ണി അ​ഴ​ക​ത്ത്, ബി​ജു ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ, വ​ർ​ഗീ​സ് ചി​റ്റി​ല​പ്പി​ള്ളി, കേ​ന്ദ്ര സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പീ​ണി​ക്ക​പ​റ​ന്പി​ൽ സെ​ക്ര​ട്ട​റി പ്രി​യ ജ​സ്റ്റി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​നി ബാ​ബു ക​ല്ല​ന്പി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.