വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, September 16, 2021 10:36 PM IST
ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല ബീ​ച്ചി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചാ​മ​ക്കാ​ല രാ​ജീ​വ് റോ​ഡ് സ്വ​ദേ​ശി കൊ​ച്ചി​ക്കാ​ട്ട് കു​മാ​ര​ൻ മ​ക​ൻ പ​ത്മ​നാ​ഭ​ൻ (56) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളു​മാ​യി രാ​വി​ലെ മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ കോ​വി​ൽ തെ​ക്കേ വ​ള​പ്പി​ൽ ശി​വ​ദാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷ്ണ​ദീ​പം എ​ന്ന പേ​രി​ലു​ള്ള ഫൈ​ബ​ർ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ര​വെ ക​ര​യി​ൽ നി​ന്ന് നൂ​റു മീ​റ്റ​ർ അ​ക​ലെ വെ​ച്ച് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​റ്റു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ക​ര​യ്ക്കെ​ത്തി​ച്ചു. പ​രി​ക്കേ​റ്റ പ​ത്മ​നാ​ഭ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

പ​ത്മ​നാ​ഭ​നെ കൂ​ടാ​തെ വേ​ണു കൊ​ച്ചി​ക്കാ​ട്ട്, വി​പി​ദാ​സ് കോ​വി​ൽ തെ​ക്കേ വ​ള​പ്പി​ൽ, ശി​വ​ദാ​സ് കോ​വി​ൽ തെ​ക്കേ വ​ള​പ്പി​ൽ, അ​ഭി​ലാ​ഷ് അ​റ​ക്ക​പ്പ​റ​ന്പി​ൽ എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ള്ള​ത്തി​ലെ വ​ല​യ്ക്കും എ​ൻജി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച മു​ന്പ് ഇ​വ​രു​ടെ ത​ന്നെ മ​റ്റൊ​രു വ​ള്ളം തി​ര​മാ​ല​യി​ടി​ച്ച് ത​ക​ർ​ന്നി​രു​ന്നു. ക​യ്പ​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഭാ​ര്യ​മാ​ർ: സൗ​മി​നി,വ​ത്സ​ല. മ​ക്ക​ൾ: ശ്രീ​ലാ​ൽ, ശ്രീ​ജ, ശ്രു​തി. മ​രു​മ​ക്ക​ൾ: സ്വാ​തി,അ​ജ​യ​ഘോ​ഷ്, ജി​ബി.